ഇന്ത്യയുടെ സ്വന്തം ചിപ്പുകൾ സെപ്തംബറിലെത്തും
Monday 17 February 2025 12:56 AM IST
കൊച്ചി: ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യ സെമികണ്ടക്‌ടർ ചിപ്പുകൾ സെപ്തംബർ-ഒക്ടോബർ മാസത്തിൽ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ടെലികോം, ഉൗർജം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന സെമികണ്ടക്‌ടർ സാങ്കേതികവിദ്യയായ ഗാലിയം നൈട്രേഡിന്റെ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് സയൻസിന് 334 കോടി രൂപയുടെ ഗ്രാന്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം കമ്പോണന്റുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികൾക്കായി പുതിയ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
പവർചിപ്പ് സെമികണ്ടക്‌ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനും ടാറ്റ ഇലക്ട്രോണിക്സും ഗുജറാത്തിലെ ഡൊലേറയിൽ ഇന്ത്യയുടെ ആദ്യ സെമികണ്ടക്‌ടർ ഫാബ് നിർമ്മിക്കുകയാണ്.