സി.പി.എം സംസ്ഥാന സമ്മേളനം:ഇന്ന് പതാകദിനം
Monday 17 February 2025 12:00 AM IST
തിരുവനന്തപുരം:മാർച്ച് ആറുമുതൽ ഒമ്പതു വരെ കൊല്ലത്തു നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ഇന്ന് ആചരിക്കും.സംസ്ഥാന സെക്രട്ടറിയറ്റംഗമായിരുന്ന എൻ ശ്രീധരന്റെ ചരമദിനമാണ് പതാക ദിനമായി ആചരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ ഘടകങ്ങളുടെയും നേതൃത്വത്തിൽ പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും സമ്മേളനത്തിന്റെ സന്ദേശമുയർത്തി പതാകയുയർത്തും.