ഉമ തോമസിനെ സന്ദർശിച്ച് മോഹൻലാൽ

Monday 17 February 2025 12:11 AM IST

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ചികിത്സയ്‌ക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഉമ തോമസ് എം.എൽ.എയെ നടൻ മോഹൻലാൽ സന്ദർശിച്ചു. സത്യൻ അന്തിക്കാടിന്റെ 'ഹൃദയപൂർവ്വം" സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം മോഹൻലാൽ ഇന്നലെ വൈകിട്ട് 7.30ന് എം.എൽ.എയുടെ പാലാരിവട്ടത്തെ വീട്ടിൽ എത്തിയത്.

അപകട വാർത്ത അറിഞ്ഞപ്പോൾ മുതൽ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചെന്നും മോഹൻലാൽ പറഞ്ഞു. പി.ടി. തോമസുമായുണ്ടായിരുന്ന അടുപ്പവും അദ്ദേഹം പങ്കുവച്ചു.

വൈകിട്ട് 7.20ന് ആന്റണി പെരുമ്പാവൂർ ഫോണിൽ വിളിച്ചപ്പോഴാണ് മോഹൻലാൽ വരുന്ന വിവരം അറിഞ്ഞതെന്ന് എം.എൽ.എ പറഞ്ഞു. തിരക്കുകൾക്കിടയിലും ആത്മാർത്ഥതയോടെ സമയം കണ്ടെത്തി സ്‌നേഹത്തോടെ ചേർത്ത് പിടിച്ച് തങ്ങളെ ആശ്വസിപ്പിച്ചത് വാക്കുകൾക്കപ്പുറത്തുള്ള അനുഭവമായെന്നും ഉമ തോമസ് പറഞ്ഞു.