ബുക്കിംഗിൽ ചരിത്രമിട്ട് മഹീന്ദ്ര ഇലക്ട്രിക് എസ്.യു.വികൾ
Tuesday 18 February 2025 12:17 AM IST
ആദ്യദിനത്തിൽ 8472 കോടി രൂപയുടെ ബുക്കിംഗുകൾ
കൊച്ചി: ബുക്കിംഗിന്റെ ആദ്യദിനം തന്നെ 8472 കോടി രൂപ കൈവരിച്ച് മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിൻ എസ്.യു.വികളായ എക്സ്.ഇ.വി 9ഇ, ബി.ഇ 6 മോഡലുകൾ ചരിത്രം സൃഷ്‌ടിച്ചു. 30,179 ബുക്കിംഗുകളാണ് ആദ്യദിനം ഇലക്ട്രിക് എസ്.യു.വികൾക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന ഏകദേശം ഒരു ലക്ഷം യൂണിറ്റായിരുന്നു. ഇന്ത്യയിൽ പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്ക് താത്പര്യമേറുന്നുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ ബുക്കിംഗിൽ 56 ശതമാനമാണ് എക്സ്.ഇ.വി 9ഇയുടേത്, ബി.ഇ 6 മോഡലിന്റേത് 44 ശതമാനവും.
പായ്ക്ക് ത്രീ ഡെലിവറി മാർച്ച് പകുതി മുതൽ ആരംഭിക്കും.