ചാർജിംഗ് പോയിന്റുകൾ നാലു ലക്ഷമാക്കാൻ ടാറ്റാ ഇ.വി
കൊച്ചി: രണ്ടു വർഷത്തിനുള്ളിൽ വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകളുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് നാലുലക്ഷം കടക്കാനുള്ള പദ്ധതി ടാറ്റാ ഇ.വി പ്രഖ്യാപിച്ചു. വൈദ്യുത വാഹന വില്പന രണ്ടുലക്ഷം മറികടന്ന വിജയത്തിന്റെ അടിസ്ഥാനത്തിലാണ് വികസനം.
പുതിയ 'ഓപ്പൺ കോളാബറേഷൻ 2.0' വഴി ഇ.വി. ചാർജിംഗ് ആവാസ വ്യവസ്ഥ വേഗത്തിലാക്കുകയാണ് ലക്ഷ്യം. മൂന്ന് ലക്ഷം പുതിയ പൊതു ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കാൻ പോയിന്റ് ഓപ്പറേറ്റർമാരുമായി ധാരണയിലെത്തി. ചാർജിംഗ് സ്റ്റേഷനുകൾ എല്ലാ വൈദ്യുത വാഹനങ്ങൾക്കും ചാർജ് പോയിന്റായി ഉപയോഗിക്കാം. പേയ്‌മെന്റിന് ഉൾപ്പെടെ സുതാര്യമായ സംവിധാനം ഏർപ്പെടുത്തും.
2019 മുതൽ ഇ.വി. ചാർജിംഗ് അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിൽ ടാറ്റാ ഇ.വി മുന്നിലാണ്. സ്വകാര്യ, ഭവന ചാർജിംഗ് സൗകര്യമാണ് ആദ്യം ഒരുക്കിയത്. ടാറ്റ ഗ്രൂപ്പ് കമ്പനികളുമായി പങ്കാളിത്തത്തോടെ രണ്ടാംഘട്ടത്തിൽ നഗരങ്ങളിലും പരിസരങ്ങളിലും വേഗതയേറിയ ഇ.വി. ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ ആരംഭിച്ചു.
'ഓപ്പൺ കൊളാബറേഷൻ' വഴി ചാർജ് പോയിന്റ് ഓപ്പറേറ്റർമാർ, ഓയിൽ കമ്പനികൾ എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചു. ദീർഘദൂരയാത്ര ഉറപ്പാക്കാൻ പ്രധാന ഹോട്ട്‌സ്‌പോട്ടുകളിലും ഹൈവേകളിലും ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചു. അതുവഴി പൊതു ചാർജിംഗ് പോയിന്റുകൾ 15 മാസത്തിനകം 18,000 മറികടന്നു.
വൈദ്യുത വാഹനങ്ങളുടെ വളർച്ച വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു,