കായിക മന്ത്രിയുടെ പുട്ടടി പ്രസ്താ‌വന‌യ്‌ക്ക് എതിരെ നിയമ നടപടിക്ക് കെ.ഒ.എ

Monday 17 February 2025 4:02 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​യി​ക​ ​സം​ഘ​ട​ന​ക​ൾ​ ​ഫ​ണ്ട് ​വാ​ങ്ങി​ ​പു​ട്ട​ടി​ച്ചെ​ന്ന​ ​മ​ന്ത്രി​ ​വി.​ ​അ​ബ്‌​ദു​റ​ഹി​മാ​ന്റെ​ പരാമർശത്തിന് എതിരെ,​ ​നി​യ​മ​ ​ന​​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​കേ​ര​ളാ​ ​ഒ​ളി​മ്പി​‌​ക് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ഒ.​എ​)​​​ ​പ്ര​സി​ഡ​ന്റ് ​വി.​സു​നി​ൽ​ ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​കാ​യി​ക​ ​മ​ന്ത്രി​ക്ക് ​ചേ​രാ​ത്ത​ ​പ്ര​സ്‌​താ​വ​ന​ ​വി.​അ​ബ്‌​ദു​റ​ഹി​മാ​ൻ​ ​തി​രു​ത്ത​ണം.
പ​ണം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​ ​സം​ഘ​ട​ന​ക​ളു​ണ്ടെ​ങ്കി​ൽ​ ​അ​വ​യു​ടെ​ ​പേ​ര് ​മ​ന്ത്രി​ ​വെ​ളി​പ്പെ​ടു​ത്ത​ണം.​ ​നാ​ല് ​വ​‌​ർ​ഷ​മാ​യി​ ​ഒ​രു​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​സ​ർ​ക്കാ​ർ​ ​ഫ​ണ്ട് ​ന​ൽ​കി​യി​ട്ടി​ല്ല.​ ​അ​നു​വ​ദി​ക്കാ​ത്ത​ ​തു​ക​ ​കൊ​ണ്ട് ​എ​ങ്ങ​നെ​ ​പു​ട്ട​ടി​ക്കും.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​നി​രു​ത്ത​ര​വാ​ദപര​മാ​യ​ ​പ്ര​സ്താ​വ​ന​ ​ഒ​രു​രൂ​പ​ ​പോ​ലു​ം ​വാ​ങ്ങാ​തെ​ ​നി​സ്വാ​ർ​ത്ഥ​മാ​യി​ ​കാ​യി​ക​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നൂ​റു​ക​ണ​ക്കി​ന് ​പേ​രെ​ ​അ​പ​മാ​നി​ക്കു​ന്ന​തി​ന് ​തു​ല്യ​മാ​ണ്.​ ​അ​തി​നാ​ൽ​ ​കാ​യി​ക​ ​മ​ന്ത്രി​ക്കെ​തി​രെ​ ​മാ​ന​ന​ഷ്ട​ക്കേ​സ് ​ന​ൽ​കും.​ ​ഇ​ന്ന് ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങും.
വ​നി​താ​ ​ഹാ​ൻ​ഡ് ​ബോ​ൾ​ ​ടീം​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​മാ​ത്രം​ ​പ​രി​ശീ​ല​നം​ ​കൊ​ണ്ടാ​ണ് ​വെ​ള്ളി​ ​നേ​ടി​യ​ത്.​അ​വ​രെ​ ​അ​ഭി​ന​ന്ദി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​ഒ​ത്തു​ക​ളി​ച്ച​തു​കൊ​ണ്ടാ​ണ് ​വെള്ളി അ​യി​പ്പോ​യ​തെ​ന്ന​ ​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​താ​ര​ങ്ങ​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​താണെന്നും​ ​കെ.​ഒ.​എ​ ​പു​റ​ത്തി​റ​ക്കി​യ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​സു​നി​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞു.
സു​നി​ൽ​ ​കു​മാ​ർ​ ​പ്ര​സി​ഡ​ന്റാ​യ​ ​ഹോ​ക്കി​ ​അ​സോ​സി​യേ​ഷ​ന് ​കീ​ഴി​ൽ​ ​ഹോ​ക്കി ടീമുകളുടെ​ ​പ്ര​ക​ട​നം​ ​മോ​ശ​മാ​ണെ​ന്ന​ ​മ​ന്ത്രി​യു​ടെ​ ​വി​മ​ർ​ശ​ന​ത്തി​ന് ​ക​ണ​ക്ക് ​നി​ര​ത്തി​യാ​ണ് ​സു​നി​ൽ​ ​കു​മാ​‌​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്. 2020​-21​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​കേ​ര​ളാ​ ​ഹോ​ക്കി​ക്ക് 20​ ​ല​ക്ഷം​ ​രൂ​പ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ആ​ ​തു​ക​ 181​ഓ​ളം​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​ഹോ​ക്കി​ ​കി​റ്റും​ ​മ​റ്റും​ ​വാ​ങ്ങു​ന്ന​തി​ന് ​വി​നി​യോ​ഗി​ച്ചു.​ ​ഇ​തി​ന്റെ​ ​യൂ​ട്ടി​ലൈ​സേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളും​ ​സ്പോ​ർ​ട്സ് ​ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ 2024​-25​ ​ബ​ഡ്‌ജ​റ്റി​ൽ​ 10​ ​ല​ക്ഷം​ ​രൂ​പ​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും​ 5​ ​ല​ക്ഷ​മേ​ ​കി​ട്ടി​യു​ള്ളൂ.​ ​ഇ​തി​ന്റെ​യെ​ല്ലാം​ ​ക​ണ​ക്ക് ​കൃ​ത്യ​മാ​യി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​രേ​ഖ​ക​ൾ​ ​പു​റ​ത്ത് ​വി​ട്ട് ​സു​ന​ൽ​ ​കു​മാ​‌​ർ​ ​വ്യ​ക്ത​മാ​ക്കി.

കായിക മന്ത്രി ശനിയാഴ്‌ച പറഞ്ഞത്

ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ കാരണം കായിക സംഘടനകളാണ് അവരെ നിയന്ത്രിക്കേണ്ടതുണ്ട്.ഓരോ വർഷവും 10 ലക്ഷം രൂപ വീതം അസോസിയേഷനുകൾക്കു കൊടുക്കുന്നുണ്ട്. എന്നിട്ടും യോഗ്യത നേടിയില്ലെങ്കിൽ ആ പണം ഉപയോഗിച്ച് അവർ മറ്റെന്തോ ചെയ്യുകയല്ലേ? പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം.വനിതാ ഹാൻഡ്ബോളിൽ ഒത്തുകളി നടത്തി സ്വർണം ഹരിയാനയ്ക്കു കൊടുത്തു. കേരളം വെളളി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. ഇതിലും അസോസിയേഷനു പങ്കുണ്ട്.സുനിൽകുമാർ പ്രസിഡന്റായ ഹോക്കി അസോസിയേഷന്റെ കീഴിൽ 10 വ‌ർഷമായി ഹോക്കിയിൽ എന്ത് നേട്ടമുണ്ടായി.

ചക്കുളത്തിപ്പോര്

ദേശീയ ഗെയിംസിൽ കേരളം 14-ാം സ്ഥാനത്തായിപ്പോയതിന് കാരണം കായിക മന്ത്രിയും സംസ്ഥാന സ്പോർട്സ് കൗൺസലും ആണെന്ന സുനൽ കുമാറിന്റെ ആരോപണത്തോടെയാണ വിവാദങ്ങൾക്ക് തുടക്കം. കായിക മന്ത്രി വട്ടപൂജ്യമാണെന്ന് സുനിൽ കുമാർ ആരോപിച്ചിരുന്നു.