നെൽകൃഷിയിൽ നൂറുമേനി

Tuesday 18 February 2025 12:03 AM IST
യുവകർഷകൻ വേളം പെരുവയലിലെ എടവലത്ത് മനോജന്റെ കയമനെൽകൃഷി വിളവെടുപ്പ് നയീമ കുളമുള്ളതിൽ നിർവ്വഹിക്കുന്നു

വേ​ളം​:​ ​വേ​ളം​ ​പെ​രു​വ​യ​ൽ​ ​പാ​ട​ശേ​ഖ​ര​ത്തി​ൽ​ ​ക​യ​മ​ ​നെ​ൽ​കൃ​ഷി​യി​ൽ​ ​നൂ​റു​മേ​നി​ ​നേ​ട്ട​വു​മാ​യി യുവ കർഷകൻ​ ​എ​ട​വ​ല​ത്ത് ​മ​നോ​ജ​ൻ.​ ​ഏ​ക​ദേ​ശം​ ​ഒ​രേ​ക്ക​റോ​ളം​ ​വ​രു​ന്ന​ ​പാ​ട​ശേ​ഖ​ര​ത്താ​ണ് ​നെ​ൽ​കൃ​ഷി​ ​ഇ​റ​ക്കി​യ​ത്.​ ​മ​ണ്ണി​ന്റെ​ ​മ​ന​മ​റി​യു​ന്ന​ ​മ​നോ​ജും​ ​സം​ഘ​വും​ ​നെ​ല്ല് ​കൊ​യ്ത​ ​പാ​ട​ത്ത് ​വി​വി​ധ​ ​ത​ര​ത്തി​ലു​ള്ള​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​യും​ ​ഇ​റ​ക്കി​യി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ഓ​ണ​ത്തി​ന് ​മ​നോ​ജ​ന്റെ​ ​ചെ​ണ്ടു​മ​ല്ലി​ ​കൃ​ഷി​ ​വ​ൻ​ ​വി​ജ​യ​മാ​യി​രു​ന്നു.​ ​വേ​ളം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​യു​വ​ ​ക​ർ​ഷ​ക​നു​ള്ള​ ​അ​വാ​ർ​ഡും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​ക​ഴി​ഞ്ഞ​ ​ക​ർ​ഷ​ക​ ​ദി​ന​ത്തി​ൽ​ ​ഇ​ദ്ദേ​ത്തെ​ ​തേ​ടി​ ​എ​ത്തി​യി​രു​ന്നു.​ ​ക​യ​മ​ ​നെ​ൽ​കൃ​ഷി​ ​വി​ള​വെ​ടു​പ്പ് ​ഉ​ദ്ഘാ​ട​നം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ന​യീ​മ​ ​കു​ള​മു​ള്ള​തി​ൽ​ ​നി​ർ​വ​ഹി​ച്ചു.​ ​താ​യ​ന​ ​ബാ​ലാ​മ​ണി,​ ​ടി.​ ​സു​രേ​ഷ്,​ ​പി.​ഷ​രീ​ഫ്,​ ​പി.​സു​നി​ൽ​കു​മാ​ർ,​ ​ഹ​രി​ദാ​സ​ൻ,​ ​പി.​പി.​ര​വീ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.