മദ്യക്കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തി:മന്ത്രി എം.ബി. രാജേഷ്

Tuesday 18 February 2025 12:00 AM IST

പാലക്കാട്: കഞ്ചിക്കോട് അഹല്യ കാമ്പസിലെ മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി എം.ബി. രാജേഷ്. എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. മദ്യക്കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നതുകൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി പറഞ്ഞു. അഹല്യയിൽ ഇത്രയും വെള്ളം സംഭരിക്കാമെങ്കിൽ നിയുക്ത ഒയാസിസ് പ്ലാന്റിലും വെള്ളം സംഭരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കഞ്ചിക്കോട് ആരംഭിച്ച വേസ്റ്റ് ടു എനർജി പ്ലാന്റും മന്ത്രി സന്ദർശിച്ചു. അഹല്യ കാമ്പസിൽ ഒന്നരക്കോടി മുതൽ ഏഴരക്കോടി ലിറ്റർവരെ ജലം സംഭരിക്കാൻ ശേഷിയുള്ള 15 ജലസംഭരണികൾ ഉണ്ട്. ഇതിൽ നാലെണ്ണമാണ് മന്ത്രി സന്ദർശിച്ചത്. 33 കോടി ലിറ്റർ വെള്ളം സംഭരിക്കുന്നുണ്ടെന്ന് അഹല്യ മാനേജ്‌മെന്റ് പ്രതിനിധികൾ മന്ത്രിയോട് പറഞ്ഞു.

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം പറഞ്ഞ കള്ളങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതുകൊണ്ടാണ് അവർക്ക് മൗനത്തിലേക്ക് ഉൾവലിയേണ്ടി വന്നത്. അവാസ്തവം പ്രചരിപ്പിക്കുക എന്നത് പ്രതിപക്ഷം അജൻഡയായി സ്വീകരിച്ചിരിക്കുകയാണ്. വാസ്തവം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്നു. ശശി തരൂർ പോലും ഇതിന് ഇരയായി. എലപ്പുള്ളിയിലെ ഒയാസിസ് ബ്രൂവറി തുടങ്ങുക തന്നെ ചെയ്യും. കാര്യങ്ങൾ ജനങ്ങളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. വ്യവസായ വികസന നയം അട്ടിമറിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

​സ്വ​രാ​ജ് ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചു

മി​ക​ച്ച​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​കൊ​ല്ലം,​
കോ​ർ​പ്പ​റേ​ഷ​ൻ​ ​തി​രു​വ​ന​ന്ത​പു​രം

തൃ​ശൂ​ർ​:​ ​മി​ക​ച്ച​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സ്വ​രാ​ജ് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​പ്ര​ഖ്യാ​പി​ച്ചു.​ ​മി​ക​ച്ച​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​കൊ​ല്ലം.​ ​മി​ക​ച്ച​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​തി​രു​വ​ന​ന്ത​പു​രം.​ ​ന​ഗ​ര​സ​ഭ​ ​ഗു​രു​വാ​യൂ​ർ.​ ​മി​ക​ച്ച​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​മ​ല​പ്പു​റ​ത്തെ​ ​പെ​രു​മ്പ​ട​പ്പ്.​ ​മി​ക​ച്ച​ ​പ​ഞ്ചാ​യ​ത്ത് ​കോ​ട്ട​യ​ത്തെ​ ​വെ​ളി​യ​ന്നൂ​ർ.

ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ര​ണ്ടാം​സ്ഥാ​നം​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്.​ ​ന​ഗ​ര​സ​ഭ​ക​ളി​ൽ​ ​തൃ​ശൂ​രി​ലെ​ ​വ​ട​ക്കാ​ഞ്ചേ​രി​ക്ക് ​ര​ണ്ടാം​സ്ഥാ​നം.​ ​ക​ണ്ണൂ​ർ​ ​ആ​ന്തൂ​ർ​ ​മു​നി​സി​പ്പാ​ലി​റ്റി​ക്ക് ​മൂ​ന്നാം​സ്ഥാ​നം.​ ​ബ്ളോ​ക്കി​ൽ​ ​തൃ​ശൂ​രി​ലെ​ ​കൊ​ട​ക​ര​ ​ര​ണ്ടാ​മ​തും​ ​കാ​സ​ർ​കോ​ട്ടെ​ ​നീ​ലേ​ശ്വ​രം​ ​മൂ​ന്നാ​മ​തു​മെ​ത്തി.​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഉ​ഴ​മ​ല​യ്ക്ക​ലി​നാ​ണ് ​ര​ണ്ടാം​സ്ഥാ​നം.​ ​തൃ​ശൂ​ർ​ ​മ​റ്റ​ത്തൂ​രി​ന് ​മൂ​ന്നാം​സ്ഥാ​നം.

മ​ഹാ​ത്മാ​ ​അ​യ്യ​ങ്കാ​ളി​ ​പു​ര​സ്‌​കാ​ര​ത്തി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​തൃ​ശൂ​ർ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​മു​നി​സി​പ്പാ​ലി​ക്ക്.​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​കൊ​ല്ലം.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​പു​ര​സ്‌​കാ​രം​-​ ​മി​ക​ച്ച​ ​പ​ഞ്ചാ​യ​ത്ത് ​മ​ല​പ്പു​റം​ ​അ​മ​ര​മ്പ​ലം,​ ​ര​ണ്ടാ​മ​ത് ​കൊ​ല്ലം​ ​കു​ള​ത്തൂ​പ്പു​ഴ.​ ​ന​ഗ​ര​സ​ഭ​ക​ളി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്ക്.​ ​ര​ണ്ടാം​സ്ഥാ​നം​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​നും​ ​ഒ​റ്റ​പ്പാ​ലം​ ​മു​നി​സി​പ്പാ​ലി​റ്റി​ക്കും.

ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് ​അ​മ്പ​ത് ​ല​ക്ഷ​വും​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് 40​ ​ല​ക്ഷ​വും​ ​മൂ​ന്നാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് 30​ ​ല​ക്ഷം​ ​രൂ​പ​യും​ ​ല​ഭി​ക്കും.​ ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​യ​ ​പ​ഞ്ചാ​യ​ത്തി​ന് 20​ ​ല​ക്ഷ​വും​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് 10​ ​ല​ക്ഷ​വും​ ​ന​ൽ​കും.​ 19​ന് ​ഗു​രു​വാ​യൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​ത​ദ്ദേ​ശ​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യും.

മ​ഹാ​ത്മാ​ ​പു​ര​സ്‌​കാ​രം
ഗ്രാ​മീ​ണ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ൽ​ ​പെ​രു​ങ്ക​ട​വി​ള​ ​ബ്‌​ളോ​ക്കി​നാ​ണ് ​മ​ഹാ​ത്മാ​ ​പു​ര​സ്‌​കാ​രം.​ ​ര​ണ്ടാം​സ്ഥാ​നം​ ​നീ​ലേ​ശ്വ​ര​ത്തി​ന്.​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​അ​ട്ട​പ്പാ​ടി​ ​ബ്‌​ളോ​ക്കി​ന്.​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ത്തി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ത് ​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം.​ ​ര​ണ്ടാ​മ​ത് ​മു​ട്ടാ​ർ,​ ​മൂ​ന്നാ​മ​ത് ​ക​ള്ളി​ക്കാ​ട്.​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ൽ​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​മി​ക​ച്ച​ ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും​ ​സ്വ​രാ​ജ് ​പു​ര​സ്കാ​ര​ത്തി​ന് ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​മി​ക​ച്ച​ ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും​ ​പ്ര​ഖ്യാ​പി​ച്ചു.