ഓസ്ട്രാവ സംഘം കുസാറ്റ് സന്ദർശിച്ചു

Wednesday 19 February 2025 12:02 AM IST

കൊ​ച്ചി​:​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്കി​ലെ​ ​ഓ​സ്ട്രാ​വ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​ഒ​ൻ​പ​ത് ​പ്ര​തി​നി​ധി​ക​ൾ​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​(​കു​സാ​റ്റ്)​ ​സ​ന്ദ​ർ​ശി​ച്ചു.​ ​സ​യ​ൻ​സ് ​ഫാ​ക്ക​ൽ​റ്റി​ ​ഡീ​ൻ​ ​സു​സാ​ന​ ​വാ​ക്ലാ​വി​ക്കോ​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ ​പ്ര​ഗ​ത്ഭ​രാ​യ​ ​അ​ദ്ധ്യാ​പ​ക​ര​ട​ങ്ങി​യ​ ​സം​ഘം​ ​കു​സാ​റ്റ് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ഡോ.​എം.​ ​ജൂ​നൈ​ദ് ​ബു​ഷി​രി​യു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി.​ ​അ​ക്കാ​ദ​മി​ക​ ​സ​ഹ​ക​ര​ണ​ങ്ങ​ളെ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളാ​ണ് ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​ ​മു​ഖ്യ​ ​പ്ര​മേ​യം.​ ​വി​ദ്യാ​ർ​ത്ഥി​ ​വി​നി​മ​യ​ ​പ​രി​പാ​ടി​ക​ൾ,​ ​മൊ​ബി​ലി​റ്റി​ ​പ​രി​പാ​ടി​ക​ൾ​ ​എ​ന്നി​വ​യോ​ടൊ​പ്പം​ ​ഗ​വേ​ഷ​ണ​ ​സ​ഹ​ക​ര​ണ​ത്തി​നും​ ​ന​വീ​ന​ ​അ​ക്കാ​ദ​മി​ക​ ​സം​രം​ഭ​ങ്ങ​ൾ​ക്കും​ ​അ​വ​സ​ര​ങ്ങ​ൾ​ ​ക​ണ്ടെ​ത്തേ​ണ്ട​ ​ആ​വ​ശ്യ​ക​ത​യെ​ ​കു​റി​ച്ചും​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി.