'ആർക്കും ആരെയും തല്ലാൻ അധികാരമില്ല', ആർഷോയുടെ അഭിപ്രായത്തെ തള്ളി മന്ത്രി ആർ ബിന്ദു

Tuesday 18 February 2025 10:23 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ടി.​പി.​ ​ശ്രീ​നി​വാ​സ​നെ​ ​ത​ല്ലി​യ​ത് ​മ​ഹാ​ അ​പ​രാ​ധ​മ​ല്ലെ​ന്ന​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ആ​ർ​ഷോ​യു​ടെ​ ​പ്ര​സ്താ​വ​ന​യെ​ ​ത​ള്ളി​ ഉന്നത വിദ്യാഭ്യാസ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു.​ ​ആ​ർ​ക്കും​ ​ആ​രെ​യും​ ​ത​ല്ലാ​ൻ​ ​അ​ധി​കാ​ര​മി​ല്ല.​ ​അ​തി​നെ​ ​ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല.​ ​റാ​ഗിം​ഗി​ന്റെ​ ​പ​ഴി​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്ക​രു​ത്.​ ​വ​സ്തു​ത​ക​ൾ​ ​പ​രി​ശോ​ധി​ക്ക​ണം.

എ​സ്.​എ​ഫ്.​ഐ​ ​ഇ​ല്ലാ​ത്ത​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​റാ​ഗിം​ഗ് ​ന​ട​ക്കു​ന്നു​ണ്ട്.​ ​എ​ന്നി​ട്ട് ​അ​തെ​ല്ലാം​ ​എ​സ്.​എ​ഫ്.​ഐ​യാ​ണെ​ന്ന് ​പ്ര​ച​രി​പ്പി​ക്കും.​ ​കു​ട്ടി​ക​ളു​ടെ​ ​ആ​ന്ത​രി​ക,​ ​വൈ​കാ​രി​ക​ ​സം​ഘ​ർ​ഷം​ ​അ​വ​രെ​ ​ഹിം​സാ​ത്മ​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ​ന​യി​ക്കും.​ ​അ​വ​ർ​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​ആ​രോ​ടും​ ​തു​റ​ന്നു​പ​റ​യാ​നാ​വു​ന്നി​ല്ല.​ ​സ്നേ​ഹ​വും​ ​സാ​ഹോ​ദ​ര്യ​വു​മു​ള്ള​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​റാ​ഗിം​ഗി​നെ​തി​രെ​ ​എ​ല്ലാ​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്തും.​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ളെ​ടു​ക്കും.​ ​ഇ​തി​നാ​യി​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​ ​യോ​ഗം​ ​വി​ളി​ക്കും.' മന്ത്രി പറഞ്ഞു.