ആശാ വർക്കർമാർക്ക് രണ്ടു മാസത്തെ വേതന കുടിശിക
Wednesday 19 February 2025 4:24 AM IST
52.85കോടി അനുവദിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ഒൻപത് ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തിവരുന്ന ആശാ വർക്കർമാർക്ക് രണ്ടുമാസത്തെ വേതന കുടിശിക കൈമാറിയതായി ധനവകുപ്പ് അറിയിച്ചു. ഇതിനായി 52.85 കോടി രൂപ അനുവദിച്ചു. ഇത് ഇന്നലെ വൈകിട്ടോടെ ആശാ സോഫ്റ്റ് വെയർ വഴി ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചു. ഓരോ ആശാ വർക്കർക്കും 26,400 രൂപ വീതം ലഭിക്കും.