ആശാ വർക്കർ സമരം: ചെന്നിത്തലയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി

Wednesday 19 February 2025 3:19 AM IST

കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ റോഡിലും നടപ്പാതയിലും മാർഗതടസമുണ്ടാക്കി കേരള ആശാ വർക്കേഴ്സ് അസോസിയേഷൻ 10ന് നടത്തിയ രാപ്പകൽ സമരത്തിൽ പ്രസംഗിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും രണ്ട് എം.എൽ.എമാർക്കുമെതിരെ ഹൈക്കോടതിയിൽ കോടതി അലക്ഷ്യ ഹർജി. വഞ്ചിയൂർ സി.പി.എം സമ്മേളനത്തിലടക്കം നിയമലംഘനം ചൂണ്ടിക്കാട്ടിയ മരട് സ്വദേശി എൻ. പ്രകാശാണ് ഹർജിക്കാരൻ. രമേശ് ചെന്നിത്തല, എം.എൽ.എമാരായ എം.പി. വിൻസെന്റ്, കെ.കെ. രമ, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങി 13 പേരാണ് എതിർകക്ഷികൾ.