വൺഡേ ചെറയപെരുന്നാൾ

Wednesday 19 February 2025 5:30 AM IST

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് മുതൽ !

കറാച്ചി: ലോകകപ്പ് കഴിഞ്ഞാൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂ‌ർണമെന്റായ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുടെ 9-ാംപതിപ്പിന് ഇന്ന് പാകിസ്ഥാനിലെ കറാച്ചിയിൽ തുടക്കമാകും. ഇന്ന് ഉച്ചയ്‌ക്ക് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ പാകിസ്ഥാനും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും. എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. 30 വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ ഒരു പ്രധാന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്. അതേസമയം ബി.സി.സി.ഐ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുന്നത്. മാർച്ച് 9നാണ് ഫൈനൽ. ഇന്ത്യ ഫൈനലിൽ എത്തിയാൽ ദുബായിൽ ആയിരിക്കും ഫൈനൽ മത്സരം. എത്തിയില്ലെങ്കിൽ ലാഹോറാകും മത്സരവേദി.

വേദികൾ

കറാച്ചി (നാഷണൽ സ്റ്റേഡിയം), ലാഹോർ (ഗദ്ദാഫി സ്റ്റേഡിയം), റാവൽപിണ്ടി (റാവൽ പിണ്ടി ക്രിക്കറ്റ് സ്റ്റേ‌ഡിയം), ദുബായ് (ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം).

ഫോർമാറ്റ്

ആതിഥേയരെന്ന നിലയിൽ പാകിസ്ഥാനും 2023ലെ ഏകദിന ലോകകപ്പിലെ സ്ഥാങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ഏഴ് ടീമും യോഗ്യത നേടി. പ്രാഥമിക ഘട്ടത്തിൽ എട്ട് ടീമുകൾ 4 ടീമുകൾ വീതമുള്ല 2 ഗ്രൂപ്പായി തിരിച്ചു. ഓരോ ഗ്രൂപ്പിലേയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ.

ഗ്രൂപ്പ് എ

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ്

ഗ്രൂപ്പ് ബി

ഓസ്ട്രേലിയ,അഫ്‌ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക

ചാമ്പ്യന്മാ‌ർ ഇതുവരെ

1999- ദക്ഷിണാഫ്രിക്ക

2000-ന്യൂസിലാൻഡ്

2002- ഇന്ത്യ, ശ്രീലങ്ക,സംയുക്ത ചാമ്പ്യന്മാർ

2004- വെസ്റ്റിൻഡീസ്

2006- ഓസ്ട്രേലിയ

2009-ഓസ്‌ട്രേലിയ

2013- ഇന്ത്യ

2017- പാകിസ്ഥാൻ

ഏറ്റവും കൂടുതൽ തവണ - ഇന്ത്യ, ഓസ്ട്രേലിയ (2 തവണ)

18- ചമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയത് ഇന്ത്യയാണ്. 18 വിജയങ്ങൾ.

347/7 - ന്യൂസിലാൻഡ് 2004ൽ യു.എസി.നെതിരെ നേടിയ ഈ സ്കോറാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഒരുടീമിന്റെ ഏറ്റവും വലിയ ടോട്ടൽ. ഈ മത്സരത്തിൽ 145 റൺസ് നേടിയ ന്യൂസിലാൻഡിന്റെ നാതാൻ ആസ്റ്റെലെയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമ.

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ

20ന് - ബംഗ്ലാദേശിനെതിരെ

23ന് - പാകിസ്ഥാനെതിരെ

മാർച്ച് 2ന്- ന്യൂസിലാൻഡിനെതിരെ

ലൈവ്

സ്റ്റാർ സ്പോർട്‌സ് ചാനലുകൾ, സ്പോർട്‌സ് 18, ജിയോ ഹോട്ട്സ്റ്റാർ

പിതാവിന്റെ മരണം,

മോർക്കൽ മടങ്ങി

പിതാവ് മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കോച്ചായ മോണി മോർക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് മോർക്കൽ ടീം വിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

ജയിച്ച് തുടങ്ങാൻ പാക് പടയും കിവിക്കൂട്ടവും

മുൻ ചാമ്പ്യൻമാരായ പാകിസ്ഥാനും