ശ്രീചിത്രയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ ബ്ലോക്ക് ഇന്ന് തുറക്കും.
രാവിലെ 10ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് നിർമ്മാണ പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ.ഹരികൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്രമന്ത്രി ജെ.പി.നദ്ദ ഓൺലൈനായി പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി,മന്ത്രി വീണാ ജോർജ്,ഡോ.ശശി തരൂർ.എം.പി,നിതി ആയോഗ് അംഗം ഡോ.വി.കെ.സാരസ്വത്,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ.അഭയ് കരണ്ടികർ,കടകംപള്ളി സുരേന്ദ്രൻ എം.എ.എൽ.എ തുടങ്ങിയവർ സംസാരിക്കും. പുതിയ കെട്ടിടത്തിൽ ആദ്യം ഒ.പി പ്രവർത്തനം ആരംഭിക്കും.
ഡീൻ ഡോ.കെ.എസ്.ശ്രീനിവാസൻ,വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള ഡോ.ഈശ്വർ.എച്ച്.വി,ഡോ.ഹരികൃഷ്ണവർമ്മ, ഡോ.കവിത രാജ,ഡോ.മണികണ്ഠൻ.എസ്,ഡോ.നാരായണൻ നമ്പൂതിരി.കെ.കെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.