കൽപ്പറ്റ കോടതിയിൽ ബോംബെന്ന് ഇ മെയിൽ ഭീഷണി

Friday 21 February 2025 4:31 AM IST

വയനാട്: കൽപ്പറ്റ കുടുബ കോടതിയിൽ ബോംബ് വച്ചതായി ഇ മെയിൽ ഭീഷണി. ഇതെത്തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. തമിഴിലാണ് സന്ദേശം. കോടതിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും ആർ.ഡി.എക്സ് ഉപയോഗിക്കുമെന്നുമുള്ള അവ്യക്തമായ സന്ദേശമാണ് ലഭിച്ചത്. സന്ദേശം ശ്രദ്ധയിൽപെട്ട ഉടൻ ജില്ലാ പൊലീസ്‌മേധാവിക്ക് കൈമാറി. മണിക്കൂറുകളോളം കോടതിയിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. സന്ദേശമയച്ച ഐഡി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.