ഡോക്ടറായ ഭാര്യയ്ക്ക് പകരം ജോലി ചെയ്യുന്നത് ഭർത്താവെന്ന് പരാതി; സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ
Friday 21 February 2025 9:42 AM IST
മലപ്പുറം: വനിതാ ഡോക്ടർക്ക് പകരം ഭർത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സഫീദയ്‌ക്കെതിരെയാണ് പരാതി. സഫീദയ്ക്ക് പകരം ഭർത്താവായ ഡോക്ടർ സഫീൽ പരിശോധന നടത്തുന്നുവെന്നാണ് ആരോപണം. സഫീദയുടെ രാത്രി ഡ്യൂട്ടിയാണ് ഭർത്താവ് ചെയ്യുന്നത്.
സംഭവത്തിൽ യൂത്ത് ലീഗ് ആരോഗ്യമന്ത്രിയ്ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോഴാണ് സഫീൽ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീൽ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.