റോഡിൽ മാത്രമല്ല, ഫീൽഡിലും ഹെൽമെറ്റ് താരം! പൊലീസിന്റേയും എം.വി.ഡിയുടെ ഉപദേശം
Saturday 22 February 2025 4:28 AM IST
തിരുവനന്തപുരം: ചരിത്രം തിരുത്തിക്കുറിച്ച് കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിച്ച നിമിഷത്തിൽ ഹെൽമെറ്റിന്റെ പങ്ക് ചർച്ചയായിരിക്കെ പൊലീസും മോട്ടോർ വാഹന വകുപ്പും ഹെൽമെറ്റ് ബോധവത്കരണ സന്ദേശങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു.
കളിയും ജീവനും സേവ് ചെയ്യും ഹെൽമെറ്റ് എന്ന് ക്യാപ്ഷനോടെ കേരള പൊലീസ് കളിയുടെ നിർണായക നിമിഷത്തിന്റെ വീഡിയോ പോസ്റ്റു ചെയ്തു. റോഡിൽ മാത്രമല്ല ഫീൽഡിലും ഹെൽമെറ്റ് രക്ഷകനാണ് എന്നായിരുന്നു എം.വി.ഡിയുടെ പോസ്റ്റ്. ബോധവത്കരണമാണ് ലക്ഷ്യമെങ്കിലും ക്രിക്കറ്റിന്റെ വിജയ നിമിഷങ്ങളാണ് കമന്റുകൾ നിറയെ.