'ഉണർവ് 2025' സംഘടിപ്പിച്ചു
Sunday 23 February 2025 12:51 AM IST
കോഴിക്കോട് : തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന ഭിന്നശേഷി വിഭാഗക്കാരുടെ കലോത്സവം 'ഉണർവ് 2025' മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉണർവ് പോലെയുള്ള കൂട്ടായ്മകൾ ഭിന്നശേഷി വിഭാഗങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്താനും വെല്ലുവിളികളെ നേരിട്ട് ജീവിതവിജയം കൈവരിക്കാനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്നശ്ശേരി ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി പ്രമീള അദ്ധ്യക്ഷത വഹിച്ചു. ചാനൽ കോമഡി കലാകാരൻ ശ്രീരാജ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ശിവദാസൻ, കെ ജി പ്രജിത, അനിൽ കോരാമ്പ്ര, റസിയ തട്ടാരിയിൽ, ടി ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.