ബാല ബലാത്സംഗത്തിനിരയാക്കി,​ പീഡനത്തിന് പിന്നാലെ താൻ ആത്മഹത്യക്ക് ശ്രമിച്ചു,​ ഗുരുതര ആരോപണവുമായി വീണ്ടും എലിസബത്ത്

Saturday 22 February 2025 10:24 PM IST

തിരുവനന്തപുരം : നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി ഡോ,എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും ബെഡ്റൂം രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചു കൊണ്ട് ഫേസ്ബുക്ക് റീലായാണ് എലിസബത്ത് ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ ബാല പീഡിപ്പിച്ചതായി പുതിയ കുറിപ്പിലും എലിസബത്ത് പറയുന്നു. ഇതിന് പിന്നാലെ താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും അവർ വെളിപ്പെടുത്തി. ബാലയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിച്ചു.

ഡോ. എലിസബത്ത് ഉദയൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ സംക്ഷിപ്ത രൂപം

നിങ്ങളുടെ പ്ലാനിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ലേ?​ ഞാൻ ഇത്ര വലിയ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ എനിക്കെതിരെ പരാതി കൊടുക്കൂ,​ എനിക്ക് പി,​ആർ ജോലി ചെയ്യാൻ എന്റെ കൈയിൽ അധികം പണമില്ല എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയക്കാരുടെയോ ഉന്നതരുടെയോ സ്വാധീനമില്ല. ഒരിക്കൽ ചെന്നെയിൽ നിന്നുള്ള നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി,​ പിന്നീട് കേരളത്തിലെ ഒരു പൊലീസ് ഓഫീസർ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടു പോകാൻ ആവശ്യപ്പെട്ടു.

നിങ്ങൾ എന്നെ ബലാത്സംഗം ചെയ്തു. പീഡനത്തിന് പിന്നാലെ താൻ ആത്മഹത്യക്ക് ശ്രമിച്ചു. ഞാൻ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങൾ പറയുന്നത്. അതിനാൽ എന്റെ സമ്മതമില്ലാതെ താങ്കൾ എന്തുചെയ്താലും അത് പീഡനമാണ്. കൂടാതെ, പണം നൽകിയുള്ള കരൾ മാറ്റിവയ്ക്കൽ നിയമവിരുദ്ധമാണെന്നും ഞാൻ കരുതുന്നു. എനിക്കറിയില്ല. ഇപ്പോൾ പ്രതികരിക്കുന്നു. ആളുകൾ ഇങ്ങനെയാണ് പ്രതികരിക്കുന്നത്, അതുകൊണ്ടാണ് എനിക്ക് സംശയം. അതൊരു കുറ്റകൃത്യമാണെന്ന് എനിക്ക് തോന്നി. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കിൽ ദയവായി കമന്റിൽ തിരുത്തുക.

എന്റെ പോസ്റ്റ് കൂടുതൽ ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ ഞാൻ ജയിലിൽ പോകാൻ തയ്യാറാണ്. സത്യം പറഞ്ഞാൽ, എനിക്കും പേടിയായിരുന്നു. ഇനി ഞാൻ നിയമപരമായി പോയാൽ അവർ പറയും, നീ അന്ന് പറഞ്ഞില്ലല്ലോ എന്ന്. ചെന്നൈയിൽ പൊലീസ് മൊഴി എടുത്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചോ എന്ന് അവർ എന്നോട് ചോദിച്ചില്ല, ശരി, ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചോ എന്ന് ഈ എഴുത്ത് ഒഴികെ മറ്റ് തെളിവൊന്നുമില്ല, കാരണം ആരും എന്നെ ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചില്ല. എനിക്ക് മാനസികമായി സ്ഥിരതയില്ല എന്ന് പറയുന്ന എല്ലാവരും ആരാണെന്ന് എനിക്കറിയില്ല, അതുകൊണ്ട് ഈ എഴുത്ത് തെളിവായി എടുക്കാമോ???