70 സ്കൂളുകളിൽ കൂടി വരും എസ്.പി.സി അനുമതി നൽകി ആഭ്യന്തരവകുപ്പ്

Monday 24 February 2025 1:00 AM IST

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്ത് 70​ ​സ്കൂ​ളു​ക​ളി​ൽ​ ​കൂ​ടി​ ​സ്റ്റു​ഡ​ൻ​സ് ​പൊ​ലീ​സ് ​കേ​ഡ​റ്റ് ​(​എ​സ്.​പി.​സി​)​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​അ​നു​മ​തി​ ​ന​ൽ​കി.​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ചി​ട്ടും​ ​പോ​യ​വ​ർ​ഷം​ ​ഒ​രു​ ​സ്‌​കൂ​ളി​ന് ​പോ​ലും​ ​പ​ദ്ധ​തി​ ​തു​ട​ങ്ങാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ഇ​തി​ൽ​ ​ആ​ക്ഷേ​പം​ ​ഉ​യ​ർ​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ന​ട​പ​ടി​ ​എ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​തീ​ര​ദേ​ശ,​ആ​ദി​വാ​സി,​ ​പി​ന്നാ​ക്കെ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​മേ​ഖ​ല​ക​ളി​ലെ​ ​സ്കൂ​ളു​ക​ൾ​ക്കാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​ഇ​വ​ ​കൂ​ടി​ ​വ​രു​ന്ന​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ ​എ​സ്.​പി.​സി​ക​ളു​ള്ള സ്കൂളുകളുടെ​ ​ആ​കെ​ ​എ​ണ്ണം​ 1040​ ​ആ​യി​ ​ഉ​യ​രും.​ ​ഒ​രു​ ​സ്‌​കൂ​ളി​ൽ​ 84​ ​കേ​ഡ​റ്റുക​ളെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ​ ​നാ​ല് ​സ്കൂ​ളു​ക​ൾ​ ​പു​തു​താ​യി​ ​എ​സ്.​പി.​സി​ ​പ​ദ്ധ​തി​ ​അ​നു​വ​ദി​ച്ച​ ​സ്കൂ​ളു​ക​ളു​ടെ​ ​പ​ട്ടി​ക​യി​ലു​ണ്ട്.​ ​അ​ങ്ക​മാ​ലി​ ​ഹോ​ളി​ ​ഫാ​മി​ലി​ ​എ​ച്ച്.​എ​സ്,​ ​അ​ങ്ക​മാ​ലി​ ​തു​റ​വൂ​ർ​ ​മാ​ർ​ ​അ​ഗ​സ്റ്റി​ൻ​ ​എ​ച്ച്.​എ​സ്,​ ​ഓ​ച്ച​ൻ​തു​രു​ത്ത് ​സാ​ന്താ​ക്രൂ​സ് ​എ​ച്ച്.​എ​സ്,​കെ.​പി.​എം​ ​വി.​എ​ച്ച്.​എ​സ്.​എ​സ് ​പൂ​ത്തോ​ട്ട​ ​എ​ന്നി​വ​യാ​ണ് ​അ​നു​മ​തി​ ​ല​ഭി​ച്ച​ ​സ്‌​കൂ​ളു​ക​ൾ.​ ​
ആ​ഭ്യ​ന്ത​ര​വ​കു​പ്പും​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും​ ​ചേ​ർ​ന്ന് 2010​ലാ​ണ് ​എ​സ്.​പി.​സി​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​ഐ.​ജി.​പി.​വി​ജ​യ​ന്റെ​ ​സ്വ​പ്‌​ന​ ​പ​ദ്ധ​തി​യു​ടെ​ ​തു​ട​ക്കം​ 127​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ 11176​ ​കേ​ഡ​റ്റു​ക​ളി​ലാ​യി​രു​ന്നു.​ ​ഗ​താ​ഗ​ത,​ ​വ​നം,​ ​എ​ക്‌​സൈ​സ്,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പു​ക​ളു​ടെ​ ​പി​ന്തു​ണ​യും​ ​പ​ദ്ധ​തി​ക്കു​ണ്ട്.

​ ​എ​സ്.​പി.​സി​യു​ടെ​ ​ല​ക്ഷ്യ​ങ്ങൾ

​ ​1. നി​യ​മ​ത്തെ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​സ​മൂ​ഹ​ത്തെ​ ​സൃ​ഷ്ടി​ക്കു​ക. ആ​ഭ്യ​ന്ത​ര​ ​സു​ര​ക്ഷ,​ ​ക്ര​മ​സ​മാ​ധാ​ന​ ​പാ​ല​നം,​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം,​ ​സാ​മൂ​ഹി​ക​ ​സേവ
2. പൗ​ര​ബോ​ധം,​ ​മ​തേ​ത​ര​ ​വീ​ക്ഷ​ണം,​ ​നി​രീ​ക്ഷ​ണ​ ​പാ​ട​വം,​ ​നേ​തൃ​ശേ​ഷി​ ​തു​ട​ങ്ങി​യ​ ​മൂ​ല്യ​ങ്ങ​ൾ​ ​വ​ള​ർ​ത്തു​ക.

ജില്ലയിൽ നാല് സ്കൂളുകൾ

സ്കൂ​ളു​ക​ൾ​ ​കൂ​ടു​ത​ൽ​ ​ആ​ല​പ്പു​ഴ​യി​ലാ​ണ്.​ ​എ​ട്ട് ​എ​ണ്ണം.​ ​ക​ണ്ണൂ​ർ,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളാ​ണ് ​തൊ​ട്ടു​പി​ന്നി​ൽ.​ ​കോ​ട്ട​യം,​ ​കാ​സ​ർ​കോ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളാ​ണ് ​പി​ന്നി​ൽ.​ 64​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ലും​ 215​ ​സ​ർ​ക്കാ​ർ​-​ഏ​യ്ഡ​ഡ് ​സ്‌​കൂ​ളി​ൽ​ ​നി​ന്നു​മാ​ണ് ​അ​പേ​ക്ഷ​ ​ല​ഭി​ച്ച​ത്.​ ​പ​ദ്ധ​തി​ ​നി​ല​വി​ലു​ള്ള​ 19​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​കേ​ഡ​റ്റു​ക​ളു​ടെ​ ​കു​റ​വു​മൂ​ലം​ ​ജൂ​നി​യ​ർ​ ​ബാ​ച്ചോ,​ ​സീ​നി​യ​ർ​ ​ബാ​ച്ചോ​ ​ഇ​ല്ലാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​ഈ​ ​സ്‌​കൂ​ളു​ക​ളെ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​ ​പു​തി​യ​ 19​ ​സ്‌​കൂ​ളു​ക​ളെ​ ​ഭാ​ഗ​മാ​ക്കും.

കെ.പി.എം വി.എച്ച്.എസ്.എസ്, പൂത്തോട്ട

ഓച്ചന്തുരുത്ത് സാന്താക്രൂസ് എച്ച്.എസ്,

ങ്കമാലി ഹോളി ഫാമിലി എച്ച്.എസ്,

അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻ എച്ച്.എസ്.