ചാവറ ഫിലിം സ്കൂൾ പുരസ്കാരങ്ങൾ
കൊച്ചി: ചാവറ ഫിലിം സ്കൂൾ ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ സംവിധായകൻ ആന്റണി സോണി വിതരണം ചെയ്തു. അലൻ ഇഷാൻ സംവിധാനം ചെയ്ത ദി സ്പ്ലിറ്റ് മികച്ച ചിത്രമായും വിഘ്നേഷ് പരമശിവം സംവിധാനം ചെയ്ത തുണൈ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. നിപിൻ നാരായണൻ (ആ ദിവസത്തിന്റെ ഓർമയ്ക്ക്,മികച്ച സംവിധായകൻ). കൊച്ചുസ് ബിജിൻ (പ്രത്യേക പുരസ്കാരം) ഹരിദേവ് കൃഷ്ണൻ (സ്ക്രിപ്റ്റ്),സാമൂഹിക പ്രതിബദ്ധതാ ചിത്രമായി കൊച്ചി സിറ്റി പൊലീസ് നിർമ്മിച്ച ഉണർവ് തിരഞ്ഞെടുക്കപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.