നിക്ഷേപത്തട്ടിപ്പ്: ആതിര ഗോൾഡിന് ആർ.ബി.ഐ ലൈസൻസ് ഇല്ല

Monday 24 February 2025 12:04 AM IST

കൊച്ചി: സാധാരണക്കാരുടെ കോടികൾ തട്ടിയ ആതിര ഗോൾഡ് ആൻഡ് സിൽക്‌സിന് സ്വർണ, പണ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ലൈസൻസില്ലെന്ന് സൂചന. സ്ഥിരീകരിക്കാൻ പൊലീസ് റിസർവ് ബാങ്കിനെ സമീപിച്ചു. ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കാൻ ലൈസൻസ് നിർബന്ധമാണ്. ആർ.ബി.ഐയുടെ റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടിയേക്കും.

ആതിര ഗോൾഡ് എം.ഡി ആർ.ജെ. ആന്റണിയും സഹോദരങ്ങളായ ജോസ്, ജോബി, ജോൺസൺ എന്നിവരും അറസ്റ്റിലായതിന് പിന്നാലെ പരാതിപ്രളയമാണ്.

സ്വർണച്ചിട്ടിക്ക് പുറമെ, പഴയ സ്വർണം നൽകിയാൽ പുതിയ സ്വർണം വാഗ്ദാനം ചെയ്തുള്ള സ്‌കീമുകളും പ്രഖ്യാപിച്ചായിരുന്നു തട്ടിപ്പ്. ആതിര ഗോൾഡിന്റെ സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ പൂട്ടിയതോടെയാണ് സ്ഥാപനം പൊളിഞ്ഞെന്ന് നിക്ഷേപകർ അറിഞ്ഞത്.

മുനമ്പം പള്ളിപ്പുറം ആസ്ഥാനമായ സ്ഥാപനത്തിലെ നിക്ഷേപകരെല്ലാം വൈപ്പിൻ, പറവൂർ, കൊടുങ്ങല്ലൂർ, ചെറായി പ്രദേശത്തുകാരാണ്. മക്കളുടെ വിവാഹം മുന്നിൽക്കണ്ട് പണം നിക്ഷേപിച്ചവരും തട്ടിപ്പിന് ഇരയായി.

സ്വകാര്യ ബാങ്കിൽ നിന്ന് സ്ഥാപനം വൻതുക വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഈ മാസം എറണാകുളത്തെ ഇവരുടെ സ്ഥാപനം കണ്ടുകെട്ടി.

പ്രതികളെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച പണവും സ്വർണവും എവിടേക്ക് മാറ്റിയെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സ്വർണവില കുതിപ്പിൽ കാലിടറി സ്വർണവില പിടിവിട്ട് ഉയർന്നതാണ് ആതിര ഗോൾഡ് ആൻഡ് സിൽക്‌സ് കമ്പനിക്ക് വിനയായത്. ബുക്ക് ചെയ്തനിരക്കിൽ നിശ്ചിത വർഷത്തിനുശേഷം, സ്വർണം നൽകാമെന്ന വിവ്യസ്ഥയിലായിരുന്നു നിക്ഷേപങ്ങൾ സ്വീകരിച്ചത് . സ്വർണവില കുതിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. സ്ഥാപനം ബാങ്ക് കണ്ടുകെട്ടിയതും വസ്ത്രവ്യാപാരത്തിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും തിരിച്ചടിയായി. നിക്ഷേപ കാലാവധി കഴിഞ്ഞതോടെ കൂടുതൽ ആളുകൾ സ്വർണത്തിനായി എത്തിയപ്പോഴാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്.

എ​ട്ട​ര​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഒ​രു വ​ൻ​കി​ട​ ​പ​ദ്ധ​തി​യു​ണ്ടോ​ : ചെ​ന്നി​ത്തല

തൃ​ശൂ​ർ​:​ ​ക​ഴി​ഞ്ഞ​ ​എ​ട്ട​ര​ ​വ​ർ​ഷ​ത്തി​നി​ടെ​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​ഒ​രു​ ​വ​ൻ​കി​ട​ ​പ​ദ്ധ​തി​യെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സേ​ഴ്‌​സ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​യാ​ത്ര​അ​യ​പ്പ് ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. എം.​ഒ.​യു​ ​ഒ​പ്പി​ട്ടാ​ൽ​ ​വ്യ​വ​സാ​യം​ ​വ​രു​മോ.​ ​ആ​ഗോ​ള​ ​നി​ക്ഷേ​പ​ക​ ​സം​ഗ​മം​ ​ന​ട​ത്തു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​എ​ന്നാ​ൽ​ ​മു​ൻ​ ​നി​ക്ഷേ​പ​ക​ ​സം​ഗ​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​ഏ​ത് ​പ​ദ്ധ​തി​യാ​ണ് ​ന​ട​പ്പി​ലാ​ക്ക​പ്പെ​ട്ട​ത്.​ ​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലാ​ത്ത​ ​സ​ർ​ക്കാ​രാ​ണ് ​രാ​ഷ്ട്രീ​യ​ക്കാ​രാ​യ​ ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​നും​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ച​ത്. പാ​വ​പ്പെ​ട്ട​വ​രു​ടെ​ ​അ​ത്താ​ണി​യാ​യ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നു​ള്ള​ ​ചെ​ല​വ് ​പോ​ലും​ ​ബ​ഡ്ജ​റ്റി​ലൂ​ടെ​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ബി​നോ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​രാ​മ​ച​ന്ദ്ര​ൻ​ ​സ്വാ​ഗ​ത​വും​ ​പി.​ജി.​പ്ര​കാ​ശ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക​ ​പീ​ഡ​നം: സം​ര​ക്ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് ​ബീ​ഹാർ

പാ​ട്ന​:​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​രെ​ ​സ​ഹാ​യി​ക്കാ​നും​ ​ശാ​ക്തീ​ക​രി​ക്കാ​നു​മാ​യി​ 140​ ​സം​ര​ക്ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യ​മി​ക്കാ​നൊ​രു​ങ്ങി​ ​ബീ​ഹാ​ർ.​ ​സ​ബ് ​ഡി​വി​ഷ​ൻ,​ജി​ല്ലാ,​സം​സ്ഥാ​ന​ ​ത​ല​ങ്ങ​ളി​ൽ​ ​സാ​മൂ​ഹ്യ​ക്ഷേ​മ​ ​വ​കു​പ്പാ​ണ് ​പ്ര​ത്യേ​ക​ ​കേ​ഡ​ർ​ ​രൂ​പീ​ക​രി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്ത് ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ ​കേ​സു​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ക്കേ​സു​ക​ൾ​ ​ഫ​ല​പ്ര​ദ​മാ​യി​ ​നേ​രി​ടാ​ൻ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യ​മി​ക്കാ​ൻ​ ​സാ​മൂ​ഹ്യ​ക്ഷേ​മ​ ​വ​കു​പ്പ് ​തീ​രു​മാ​നി​ച്ച​താ​യി​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യും​ ​ബീ​ഹാ​ർ​ ​വ​നി​താ​ ​ശി​ശു​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​നു​മാ​യ​ ​'​ഹ​ർ​ജോ​ത് ​കൗ​ർ​ ​ബം​റ​'​ ​പ​റ​ഞ്ഞു.​ ​ഇ​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​പ്ര​ത്യേ​ക​ ​കേ​ഡ​ർ​ ​നി​ർ​മ്മി​ച്ച് ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ 140​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യ​മി​ക്കും.​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​ഒ​രു​ ​മു​തി​ർ​ന്ന​ ​ഉ​ദോ​ഗ​സ്ഥ​നാ​കും​ ​മു​ഴു​വ​ൻ​ ​കാ​ര്യ​ങ്ങ​ളും​ ​നി​യ​ന്ത്രി​ക്കു​ക.​ ​കൂ​ടാ​തെ​ 101​ ​പേ​രെ​ ​സ​ബ് ​ഡി​വി​ഷ​ൻ​ ​ത​ല​ത്തി​ലും​ 38​ ​പേ​രെ​ ​ജി​ല്ലാ​ ​ത​ല​ത്തി​ലും​ ​നി​യ​മി​ക്കു​മെ​ന്ന് ​ഹ​ർ​ജോ​ത് ​കൗ​ർ​ ​ബം​റ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.