ഒരു ബാച്ചിൽ 25 കുട്ടി മാനദണ്ഡം: തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിൽ ഹയർ സെക്കൻഡറി അദ്ധ്യാപകർ

Monday 24 February 2025 12:05 AM IST

കൊച്ചി: ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു ബാച്ചിൽ 25 കുട്ടികളില്ലെങ്കിൽ അദ്ധ്യാപകരുടെ സ്ഥിരനിയമനം ഇല്ലാതാകുമെന്ന സ‌ർക്കാർ തീരുമാനത്തിൽ ആശങ്ക. തീരുമാനം നടപ്പാക്കിയാൽ സർക്കാർ സ്കൂളുകളിൽ 133 ബാച്ചുകളും എയ്ഡഡ് മേഖലയിൽ 20 ബാച്ചുകളും പ്രതിസന്ധിയിലാകും. ഇത്തരം സ്കൂളുകളിൽ ജൂനിയർ അദ്ധ്യാപകന്റെ തൊഴിൽ നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്.

അൺ എയ്ഡഡ് സ്കൂളുകളിലെ 447 ബാച്ചുകളിൽ കുട്ടികളില്ല.

2024ലെ സർക്കാർ ഉത്തരവ് പ്രകാരം 2023-24 അദ്ധ്യയന വർഷത്തിൽ പ്ലസ്‌വണ്ണിലും പ്ലസ്ടുവിലും 25 വിദ്യാർത്ഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്തിക ഒഴിവാക്കണം.

2024ൽ പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജിന് ലഭിച്ച വിവരാവകാശ രേഖയിലാണ് കുട്ടികളുടെ കുറവ് വ്യക്തമാക്കുന്ന കണക്കുകൾ. 2024 ജൂണിൽ പ്ലസ് വൺ ക്ലാസിൽ അഡ്മിഷൻ എടുത്തത് 3,65,043 വിദ്യാർത്ഥികളാണ്. മെരിറ്റ് സീറ്റുകളിൽ 20,117, മാനേജ്‌മെന്റ് സീറ്റുകളിൽ 3,751, അൺ എയ്ഡഡ് ബാച്ചുകളിൽ 27,517 എന്നിങ്ങനെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.

കുട്ടികൾ കുറവുള്ള ജില്ലകൾ

സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് കുട്ടികളുള്ള സ്കൂളുകൾ ആലപ്പുഴയിലാണ് - 22 എണ്ണം. പത്തനംതിട്ട - 21, കോട്ടയം -17, എറണാകുളം - 16 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

എയ്ഡഡ് മേഖലയിൽ പത്തനംതിട്ടയാണ് മുന്നിൽ - 8 എണ്ണം. കോട്ടയം - 3, ഇടുക്കി, കൊല്ലം ആലപ്പുഴ ജില്ലകളിൽ - രണ്ട് വീതം, കണ്ണൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ - ഒന്ന് വീതം.

കീം പരീക്ഷയിലെ മാർക്ക് സമീകരണവുമായി ബന്ധപ്പെട്ട് കേരള ഹയർ സെക്കൻഡറിയിൽ മികവ് പ്രകടിപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നതുൾപ്പെടെയുളള കാര്യങ്ങൾ കൊണ്ടാണ് പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നത്.

എസ്. മനോജ്

ജനറൽ സെക്രട്ടറി

എ.എച്ച്.എസ്.ടി.എ

അ​ദ്ധ്യാ​പ​ക​രു​ടെ​ ​കു​റ​വ്പ്ര​തി​സ​ന്ധി: ന​ഴ്സിം​ഗ് ​കോ​ളേ​ജ്‌​ ​ടീ​ച്ചേ​ഴ്സ് ​അ​സോ.

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളു​ടെ​ ​സു​ഗ​മ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​മ​തി​യാ​യ​ ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​ഗ​വ.​ ​കൊ​ളീ​ജി​യ​റ്റ് ​ന​ഴ്സിം​ഗ് ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​സി.​എ​ൻ.​ടി.​എ​)​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ക്ഷാ​മം​ ​കാ​ര​ണം​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​നി​രീ​ക്ഷി​ക്കാ​നോ​ ​അ​വ​രു​ടെ​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​നോ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യു​ണ്ടെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​നു​പ​മ​ ​സു​സ്മി​ത​യും​ ​സെ​ക്ര​ട്ട​റി​ ​ഹ​രി​കൃ​ഷ്ണ​യും​ ​പ​റ​ഞ്ഞു.​ ​ന​ഴ്സിം​ഗ് ​ജോ​ലി​യു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​തി​രി​ച്ച​റി​ഞ്ഞ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ​മീ​പ​കാ​ല​ത്താ​യി​ ​ബി.​എ​സ്‌​സി,​ ​എം.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 700​ ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്സിം​ഗ് ​കൗ​ൺ​സി​ൽ​ ​നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന​ 1​:10​ ​അ​ദ്ധ്യാ​പ​ക​ ​വി​ദ്യാ​ർ​ത്ഥി​ ​അ​നു​പാ​തം​ ​കൂ​ടി​ ​പാ​ലി​ക്ക​ണം.​ 2023​ൽ​ ​ആ​രം​ഭി​ച്ച​ ​അ​ഞ്ച് ​സ​ർ​ക്കാ​ർ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്രി​ൻ​സി​പ്പ​ൽ,​ ​ര​ണ്ട് ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​എ​ന്നീ​ ​സ്ഥി​ര​ത​സ്തി​ക​ക​ൾ​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​മൂ​ന്നാം​ ​വ​ർ​ഷ​ത്തേ​ക്ക് ​ക​ട​ക്കു​ന്ന​ ​ഈ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളു​ടെ​ ​അ​ഭാ​വം​ ​പ്ര​തി​സ​ന്ധി​യാ​ണ്.​ 2021​ന് ​ശേ​ഷം​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​കോ​ഴ്സു​ക​ൾ​ ​സെ​മ​സ്റ്റ​ർ​ ​സി​സ്റ്റം​ ​ആ​ക്കി​യ​തോ​ടെ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ജോ​ലി​ഭാ​രം​ ​വ​ർ​ദ്ധി​ച്ചു.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​തി​രി​ച്ച​റി​ഞ്ഞ് ​സ​ർ​ക്കാ​ർ​ ​അ​നു​കൂ​ല​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.