സാധാരണ മാർച്ചിലെ പതിവ് ഇത്തവണ ഫെബ്രുവരിയിലേ വേണ്ടിവന്നു, മലയോര മേഖലയിൽ ജീവിതമാർഗം പ്രതിസന്ധിയിൽ

Monday 24 February 2025 9:12 AM IST

കല്ലറ: വേനൽ കനത്തതോടെ റബർപാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ ജില്ലയിലെ മലയോരമേഖലയിൽ ഉൾപ്പെടെ സിംഹഭാഗം റബർ കർഷകരും ടാപ്പിംഗ് നിറുത്തി. ടാപ്പിംഗ് നിലച്ചതോടെ നൂറുകണക്കിന് റബർകർഷകരും ടാപ്പിംഗ് തൊഴിലാളികളുമാണ് പ്രതിസന്ധിയിലായത്. മലയോരമേഖലയിലെ 75 ശതമാനം കുടുംബങ്ങളുടെയും പ്രധാന ഉപജീവനമാർഗമാണിത്. സാധാരണ മാർച്ച് മാസത്തോടെയാണ് റബർ ടാപ്പിംഗ് നിറുത്തുന്നത്. ഇത്തവണ നേരത്തെ ചൂട് കൂടിയതിനാൽ ഒന്നരമാസം മുൻപേ ടാപ്പിംഗ് നിറുത്തേണ്ടിവന്നു. ഒട്ടേറെ തോട്ടങ്ങളിൽ ജനുവരിയിൽ തന്നെ ടാപ്പിംഗ് നിറുത്തിയിരുന്നു. വലിയ എസ്റ്റേറ്റുകളിൽ വേനൽക്കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ അന്നന്നത്തേക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാവും.


ഷീറ്റ് കിലോയ്ക്ക് 178183 രൂപ


വില കിട്ടുന്നില്ല


റബർ ഷീറ്റിന് പ്രതീക്ഷിച്ച വില കിട്ടാത്തതും തിരിച്ചടിയാകുന്നു. ഷീറ്റ് കിലോയ്ക്ക് 178 മുതൽ 183 രൂപ വരെയാണ് ഇന്നലത്തെ വില. ഡിസംബർ ആദ്യവാരം ഷീറ്റ് കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നെങ്കിലും പിന്നീട് വില കുറയുകയായിരുന്നു. ഉത്പാദനച്ചെലവ് കണക്കാക്കിയാൽ 200 രൂപയെങ്കിലും ലഭിച്ചാലേ റബർകൃഷി മെച്ചമാവൂയെന്ന് കർഷകർ പറയുന്നു. കേന്ദ്ര സംസ്ഥാന ബഡ്ജറ്റിലും റബർ കർഷകർക്ക് പ്രതീക്ഷിച്ച സഹായം ലഭിച്ചില്ല.


180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡി സ്‌കീം നിരക്ക്. ബഡ്ജറ്റിൽ ഇത് 200 രൂപയായി ഉയർത്തുമെന്നാണ് കരുതിയത്. താങ്ങുവിലയും ഉയർത്തിയില്ല