പിസി ജോ‌‌ർജ് കോടതിയിൽ കീഴടങ്ങി; എത്തിയത് ബിജെപി  നേതാക്കൾക്കൊപ്പം

Monday 24 February 2025 11:08 AM IST

കോട്ടയം: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ പി സി ജോർജ് കീഴടങ്ങി. ബിജെപി നേതാക്കൾക്കൊപ്പം ഈരാറ്റുപേട്ട കോടതിയിൽ എത്തിയത് അദ്ദേഹം കീഴടങ്ങിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പി സി ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് അദ്ദേഹം കീഴടങ്ങിയത്. നേരത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.