കുമ്പളങ്ങിയിൽ ആശ്രയ റെസി. അസോ.

Tuesday 25 February 2025 12:59 AM IST
കുമ്പളങ്ങിയിൽ ആശ്രയ റെസിഡന്റ്സ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: പഴങ്ങാട് പള്ളിക്ക് വടക്കുവശം സജിമോൻ കരിപ്പോട്ടിന്റെ വസതിയിൽ ആശ്രയ എന്ന പേരിൽ എഡ്രാക്കിന്റെ അഫിലിയേഷനോടെ കുമ്പളങ്ങിയിലെ ആദ്യത്തെ റെസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി. വാർഡ് മെമ്പർ പ്രവീൺ ഭാർഗവൻ. സബ് ഇൻസ്പെക്ടർ മനോജ്. എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് ഐജി ജോളി. പള്ളുരുത്തി മേഖലാ സെക്രട്ടറി എ. അഫ്‌സൽ, ആശ്രയ റെസി. അസോ പ്രസിഡന്റ് യേശുദാസ് ബാബു. ജോസ്‌മോൻ, ജിജേഷ്, ഉമേഷ് എന്നിവർ സംസാരിച്ചു.