അദ്ധ്യാപക പരിശീലന ശിൽപശാല സമാപിച്ചു
Tuesday 25 February 2025 12:20 AM IST
കുന്ദമംഗലം: വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗവും കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മും സംയുക്തമായി സംഘടിപ്പിച്ച പഞ്ചദിന അദ്ധ്യാപക പരിശീലന ശിൽപശാല സമാപിച്ചു. കേരളത്തിലെ സർക്കാർ, സ്വാശ്രയ പോളിടെക്നിക്കുകളിലെ അദ്ധ്യാപകരും എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകരും പങ്കെടുത്തു. സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി സാമുവൽ മുഖ്യാതിഥിയായി. ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. മാനുവൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം ട്രെയിനിംഗ് ആൻഡ് ഔട്രീച് റിസർച്ച് ഗ്രൂപ്പ് വിഭാഗം തലവൻ ബി.വിവേക് പ്രസംഗിച്ചു. സിവിൽ എൻജിനീയറിംഗ് വിഭാഗം ലക്ചറർ ആർ.എസ് ശുഭ സ്വാഗതവും വകുപ്പ് മേധാവി ഷബാന മൻസൂർ നന്ദിയും പറഞ്ഞു.