കൊടിക്കയർ സമർപ്പണം

Monday 24 February 2025 8:28 PM IST

മരട് : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനായി സ്വർണ കൊടിമരത്തിൽ ഉയർത്താനുള്ള കൊടിക്കയർ പനങ്ങാട് നിന്ന് ഗുരുവായൂരിലെത്തിച്ചു. പനങ്ങാട് മുണ്ടേമ്പിള്ളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് രാവിലെ ഏഴ് മണിയോട് കൂടി പുറപ്പെട്ട കൊടിക്കയറും വഹിച്ചുകൊണ്ടുള്ള വാഹനം ഉച്ചയോടെ ഗുരുവായൂരിലെത്തി. വർഷങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ ഉൽസവത്തിന് കൊടിമരത്തിൽ ഉയർത്താനുള്ള

കൊടിക്കയർ പനങ്ങാട് നിന്നാണ് ഭക്ത്യാദരപൂർവം ക്ഷേത്ര ഭാരവാഹികൾ എത്തിക്കുന്നത്. ഇന്നലെ രാവിലെ ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ എ.എസ്. രാധാകൃഷ്ണൻ ഭദ്രദീപ പ്രകാശനം നടത്തിയ ശേഷം യാത്ര ആരംഭിച്ചു. ക്ഷേത്രം പ്രസിഡന്റ്

ബാബു മുണ്ടേമ്പിള്ളി, സെക്രട്ടറി സി.എം മഹേഷ്, ട്രഷറർ പ്രദീപൻ കെ. വി, ഷാജി ചിറ്റനാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.