മതസാഹോദര്യ യോഗം

Tuesday 25 February 2025 12:54 AM IST

പത്തനംതിട്ട : ജില്ലാതല മതസാഹോദര്യ യോഗം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് സമാധാനപരമായ അന്തരീക്ഷമാണുള്ളതെന്ന് വിലയിരുത്തി. ഉത്സവകാലം കണക്കിലെടുത്ത് പൊലീസ് പ്രത്യേക ജാഗ്രത പുലർത്തണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനപാലനവും സുശക്തമാക്കി തുടരണം. താലൂക്കുക്കുതല വിഷയങ്ങൾ തഹസിൽദാർമാരാണ് പൊലിസിനെ അിറയിക്കേണ്ടത്. കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങൾ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ പരിഹരിക്കാനായി. നവമാദ്ധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷത്തിനിടയാക്കുന്ന സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലാ പൊലിസ് മേധാവി വി.ജി.വിനോദ് കുമാർ പങ്കെടുത്തു.