പ്യുവർ ഇ.വിയും ജിയോ തിംഗ്സുമായി ധാരണാപത്രം
കൊച്ചി: ഇരുചക്രവാഹന നിർമ്മാതാക്കളായ പ്യുവർ ഇ.വിയും സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററുകളും ടെലിമാറ്റിക്സും ഇലക്ട്രിക് വാഹനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ജിയോ തിംഗ്സ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് തത്സമയ ഡാറ്റ അനലിറ്റിക്സ്, ടൂ വീലർ ഇന്റർഫേസ് കസ്റ്റമൈസേഷൻ, ഫുൾ എച്ച്. ഡി പ്ലസ് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ളേ, തടസമില്ലാത്ത കണക്റ്റിവിറ്റി തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.
ജിയോ ഓട്ടോമോട്ടീവ് ആപ്പ് സ്യൂട്ട് വഴി ജിയോസ്റ്റോർ, മ്യൂസിക് സ്ട്രീമിംഗ്, വെബ് ബ്രൗസിംഗ്, ഹാൻഡ്സ് ഫ്രീ വോയ്സ് അസിസ്റ്റൻസ്, നാവിഗേഷൻ, ഗെയിമിംഗ് ഉൾപ്പെടെ നിരവധി സേവനങ്ങളും ഇരുചക്രവാഹന ഉപഭോക്താക്കൾക്കായി ലഭിക്കും.
ജിയോ തിംഗ്‌സിന്റെ മികച്ച കഴിവുകൾ ഉൾകൊള്ളിക്കുന്നതിലൂടെ പ്യുവർ ഇ.വിയുടെ ഉത്പന്നങ്ങളെ ഉയർന്ന വ്യവസായ നിലവാരത്തിലേക്ക് ഉയർത്തും
ഡോ. നിശാന്ത് ഡോങ്കരി
സ്ഥാപകൻ
പ്യുവർ ഇ.വി