വികസന സെമിനാർ
Tuesday 25 February 2025 12:02 AM IST
ചെങ്ങന്നൂർ : ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.സലിം അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന ചിറമേൽ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ.രാധാഭായി, സ്ഥിരം സമിതി അദ്ധ്യക്ഷരായ സ്വർണമ്മ ,കെ.ആർ.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെബിൻ പി.വർഗീസ്, രാജേഷ് ഗ്രാമം, സുജ രാജീവ്, എൽസി കോശി ,ഷേർളി സാജൻ, രശ്മി സുഭാഷ്, അലീന വേണു, സുജന്യഗോപി, സെക്രട്ടറി ദിൽഷാദ് എന്നിവർ സംസാരിച്ചു.