കുമ്പഴ ശ്രീനാരായണ സ്തൂപിക വാർഷികവും കൺവെൻഷനും ഇന്ന് മുതൽ
പത്തനംതിട്ട : 32-ാമത് കുമ്പഴ ശ്രീനാരായണ സ്തൂപിക വാർഷികവും കൺവെൻഷനും ഇന്നും നാളെയും ശ്രീനാരായണ നഗറിൽ (ലിജോ ഓഡിറ്റോറിയം) നടക്കും. ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലീംകുമാർ, പി.കെ.പ്രസന്നകുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാരവി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് സി.കെ.സജീവ് കുമാർ, യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, കൺവീനർ ആനന്ദ് പി.രാജ്, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീപ്.ബി, എംപ്ലോയിസ് ഫോറം യൂണിയൻ സെക്രട്ടറി സുധീഷ്.എസ്, കുമ്പഴ ടൗൺ ശാഖാ പ്രസിഡന്റ് കെ.പി.സുമേഷ് എന്നിവർ സംസാരിക്കും. 11.30ന് വൈക്കം മുരളിയുടെ പ്രഭാഷണം, 12.30ന് അന്നദാനം, 2ന് ഡോ.എം.എം ബഷീറിന്റെ പ്രഭാഷണം, 4ന് സൗമ്യ ഇ.ബാബുവിന്റെ പ്രഭാഷണം, 6. 30ന് കലാസന്ധ്യ, നാളെ രാവിലെ 5.40ന് നിർമ്മാല്യ ദർശനം, 6.30ന് യൂണിയൻ വൈദികയോഗത്തിന്റെ നേതൃത്വത്തിൽ ഗണപതിഹോമം, 8ന് അഖണ്ഡനാമജ്ഞം, 6.30ന് ദീപാരാധന.