വയോജനോത്സവം

Tuesday 25 February 2025 12:36 AM IST

വണ്ടൂർ : മുന്നേ നടന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും കലാകായിക രംഗത്ത് ഒരിക്കൽ കൂടി അവസരം നൽകുന്നതിനുമായി പോരൂർ ഗ്രാമപഞ്ചായത്ത് നൂതനാശയ പദ്ധതിയായി വയോജനോത്സവം സംഘടിപ്പിച്ചു. റോസ് ഹിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവുപുലർത്തിയവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീലങ്ങാടൻ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം വി. ശിവശങ്കരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി റോഷിൻ കോശി , കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു