കോ​ട​തി​യും​ ​കൈ​വി​ട്ടു, ര​ക്ഷ​യി​ല്ലാ​തെ​ ​പി.​സി.​ജോ​ർ​ജി​ന്റെ​ ​കീ​ഴ​ട​ങ്ങൽ

Tuesday 25 February 2025 12:56 AM IST

കോട്ടയം : ജ​നു​വ​രി​ ​അ​ഞ്ചി​നാ​ണ് ​ പി​.സി​. ജോർജ്ചാ ​ന​ൽ​ ​ച​ർ​ച്ച​യി​ൽ​ ​മു​സ്ലിം​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ത്.​ ​മാ​പ്പ് ​പ​റ​ഞ്ഞ് ​ത​ല​യൂ​രാ​ൻ​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​യൂ​ത്ത് ​ലീ​ഗ് ​ഈ​രാ​റ്റു​പേ​ട്ട​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യു​മാ​യി​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യെ​യും​ ​ഹൈ​ക്കോ​ട​തി​യെ​യും​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​ത​ള്ളി. 30​ ​വ​ർ​ഷ​ത്തോ​ളം​ ​എം.​എ​ൽ.​എ​ ​ആ​യി​രു​ന്നി​ട്ടും​ ​എ​ളു​പ്പം​ ​പ്ര​കോ​പ​ന​ത്തി​ന് ​വ​ശം​വ​ദ​നാ​കു​ന്ന​ ​ജോ​ർ​ജി​ന് ​രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​ ​തു​ട​രാ​ൻ​ ​അ​ർ​ഹ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷ​ണം. ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്തി​ന് ​പൊ​ലീ​സ് ​പൂ​ഞ്ഞാ​റി​ലെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​ജോ​ർ​ജി​ല്ലാ​യി​രു​ന്നു.​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം​ ​പ്ര​ക​ട​ന​മാ​യി​ ​സ്റ്റേ​ഷ​നി​ലെ​ത്താ​നാ​യി​രു​ന്നു​ ​തീ​രു​മാ​ന​മെ​ങ്കി​ലും​ ​പൊ​ലീ​സ് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചു.​ ​പി​ന്നാ​ലെ​യാ​ണ് ​കോ​ട​തി​യി​ലേ​ക്കെ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സം​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​പൊ​ലീ​സ് ​അ​പേ​ക്ഷ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​നേ​ര​ത്തെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സു​ക​ളു​ടെ​ ​റി​പ്പോ​ർ​ട്ട് ​ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല.​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​റി​പ്പോ​ർ​ട്ട് ​അ​ട​ക്കം​ ​സ​മ​ർ​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​വാ​ദം​കേ​ട്ട​ ​കോ​ട​തി​ ​വൈ​കി​ട്ട് ​ആ​റു​വ​രെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ട​ശേ​ഷം​ ​റി​മാ​ൻ​ഡ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പാ​ലാ​ ​ഡി​വൈ.​എ​സ്.​പി​ ​എം.​കെ.​ ​സ​ദ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​അ​ഡ്വ.​ ​സി​റി​ൽ​ ​ജോ​സ​ഫാ​ണ് ​ജോ​ർ​ജി​നാ​യി​ ​ഹാ​ജ​രാ​യ​ത്.​ ​അ​സി​സ്റ്റ​ന്റ് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​ഓ​ൺ​ലൈ​നി​ലാ​ണ് ​ഹാ​ജ​രാ​യ​ത്.

സ​ർ​ക്കാ​ർ​ ​വേ​ട്ട​യാ​ടു​ന്നു: കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​പി.​സി​ ​ജോ​ർ​ജി​നെ​ ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ.​ ​പി.​സി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​ഭാ​വി​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ചാ​ന​ൽ​ ​ച​ർ​ച്ച​യി​ൽ​ ​സം​ഭ​വി​ച്ച​ ​ഒ​രു​ ​നാ​ക്കു​പി​ഴ​യി​ൽ​ ​അ​ദ്ദേ​ഹം​ ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​ചോ​ദി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​തീ​വ്ര​വാ​ദി​യെ​ ​പോ​ലെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​പി.​സി​യോ​ട് ​പെ​രു​മാ​റി​യ​ത്.​ ​