കാർബൺ ഹോക്കി സ്റ്റിക്ക് വിതരണം

Tuesday 25 February 2025 1:15 AM IST
ജില്ല ഹോക്കി അസോ. നേതൃത്വത്തിൽ ചാത്തന്നൂർ കാരംകോട് വിമല സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് 20 കാർബൺ ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തപ്പോൾ. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, ജില്ലാ ടീം ക്യാപ്ടൻ അഡോറിൻ ടോം, സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ തുടങ്ങി​യവർ സമീപം

കൊല്ലം: ജില്ല ഹോക്കി അസോ. നേതൃത്വത്തിൽ ചാത്തന്നൂർ കാരംകോട് വിമല സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് 20 കാർബൺ ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, ജില്ലാ ടീം ക്യാപ്ടൻ അഡോറിൻ ടോമിന് സ്റ്റിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഹോക്കി അസോസിയേഷനും സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കലും അനുമോദി​ച്ചു. രാധാകൃഷ്ണൻ പിള്ള, ഡി​. വിമൽജിത്ത്, സി​.എസ്. രവിവർമ്മ എന്നിവർ സംസാരി​ച്ചു. സ്കൂൾ അസി. ഡയറക്ടർ ഫാ. ഡാനിയേൽ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.