വെഞ്ഞാറമൂട് കൂട്ട കൊലപാതകം കാരണം പ്രതിയുടെ പ്രണയത്തെ ബന്ധുക്കൾ എതിർത്തതോ ?

Tuesday 25 February 2025 2:31 AM IST

വെ​ഞ്ഞാ​റ​മൂ​ട് ​:​ ​എ​പ്പോ​ഴും​ ​ ​ബു​ള്ള​റ്റി​ന്റെ​ ​പിന്നി​ൽ​ ​ചേ​ട്ട​നെ​ ​പി​ടി​ച്ചി​രി​ക്കു​ന്ന​ ​പ​തി​മൂ​ന്ന് ​വ​യ​സു​കാ​ര​ൻ​ ​അ​നു​ജ​ൻ,​ ​താ​ലോ​ലി​ച്ച് ​ഓ​മ​നി​ച്ച് ​വ​ള​ർ​ത്തി​യ​ ​മു​ത്ത​ശ്ശി,​ ​പ്ര​ണ​യി​നി​ ...​ ​പ്രി​യ​പ്പെ​ട്ട​വ​രെ​ ​വ​രെ​ ​ക്രൂ​ര​മാ​യി​ ​കൊ​ല്ലാ​ൻ​ ​പ്ര​തി​യെ​ ​പ്രേ​രി​പ്പി​ച്ച​ത് ​എ​ന്തെ​ന്ന​ ​ചോ​ദ്യ​മാ​ണ് ​ബ​ന്ധു​ക്ക​ൾ​ക്കും,​ ​നാ​ട്ടു​കാ​ർ​ക്കും.​ ​വെ​ഞ്ഞാ​റ​മൂ​ട് ​കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണം​ ​പ്ര​തി​യു​ടെ​ ​പ്ര​ണ​യ​ത്തെ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ൾ​ ​എ​തി​ർ​ത്ത​താ​കാം​ ​എ​ന്നാ​ണ് ​പൊ​ലി​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം. പ്ര​തി​ ​അ​ഫാ​ൻ​ ​ത​ന്റെ​ ​പ്ര​ണ​യ​ത്തെ​ ​കു​റി​ച്ച് ​മ​റ്റു​ ​ബ​ന്ധു​ക്ക​ളെ​ ​അ​റി​യി​ക്കാ​നും,​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്ന്​ ​അ​നു​മ​തി​ ​വാ​ങ്ങാ​നും​ ​ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​പി​താ​വി​ന്റെ​ ​ഉ​മ്മ​ ​സ​ൽ​മാ​ബീ​വി​യു​ടെ​യു​ടെ​ ​വീ​ട്ടി​ലെ​ത്തിയിരുന്നു.​ ​എ​ന്നാ​ൽ​ ​സ​ൽ​മ​ ​ഉ​ൾ​പ്പ​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ൾ​ ​എ​തി​ർ​ത്ത​താ​കാം​ ​പ്ര​തി​യെ​ ​പ്ര​കോ​പി​ത​നാ​ക്കി​ ​ക്രൂ​ര​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​എ​ത്തി​ച്ച​തെ​ന്നാണ് ​നി​ഗ​മ​നം.​ ​പ്ര​തി​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്ന്​ 16 ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​മു​ണ്ട് ​സ​ൽ​മ​യു​ടെ​ ​വീ​ട്ടി​േ​ക്ക്.​ ​പ്ര​തി​ ​ഇ​രു​ ​ച​ക്ര​ ​വാ​ഹ​ന​ത്തി​ൽ​ ​ഇന്നലെ ഉ​ച്ച​യ്ക്ക് ​ഇ​വി​ടെ​ ​എ​ത്തി​യ​ത് ​സ​മീ​പ​വാ​സി​ക​ൾ​ ​ക​ണ്ട​വ​രു​ണ്ട്. ​സ​ൽ​മ​ ഒറ്റയ്‌ക്കായിരുന്നു താമസിച്ചിരുന്നത്. സ​ൽ​മാ​ ​ബീ​വി​യെ​ ​ക​ഴു​ത്ത് ​ഞെ​രി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​അ​വ​രു​ടെ​ ​ര​ണ്ടു​ ​പ​വ​നോ​ളം​ ​വ​രു​ന്ന​ ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ത്തു. ഇത് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ​ ​ബാ​ങ്കി​ൽ​ ​പ​ണ​യം​ ​വെ​ച്ച് ​ചു​റ്റി​ക​യും​ ​ക​ത്തി​യും​ ​വാ​ങ്ങി.​ ​തു​ട​ർ​ന്ന് ​പെ​ൺ​ ​സു​ഹൃ​ത്തി​നെ​ ​ബൈ​ക്കി​ൽ​ ​സ്വ​ന്തം​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ചു. അതിനുശേഷമാണ് ചു​ള്ളാ​ള​ത്തു​ള്ള​ ​പി​തൃ​ ​സ​ഹോ​ദ​ര​ന്റെ​ ​വീ​ട്ടി​ലെ​ത്തിയത്​. ​പി​തൃ​ ​സ​ഹോ​ദ​ര​നെ​യും​ ​ഭാ​ര്യ​യെ​യും​ ​കൊ​ന്ന ശേഷം ​ധ​രി​ച്ചി​രു​ന്ന​ ​ഷ​ർ​ട്ട് ​മാ​റ്റി​. തുടർന്ന് ​ബൈ​ക്കി​ൽ​ ​ക​രു​തി​യി​രു​ന്ന​ ​ഷ​ർ​ട്ട് ​ധരിച്ച് ​വീ​ട്ടി​ലെ​ത്തി. സ്കൂ​ളി​ൽ​ ​നി​ന്ന് ​എ​ത്തി​യ​ ​അ​നു​ജ​ൻ​ ​അ​ഫ്സാ​നു​മാ​യി​ ​വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ​ത്തി​ ​കു​ഴി​മ​ന്തി​ ​ക​ഴി​ച്ച​ ​ശേ​ഷം​ ​തി​രി​കെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യാ​ണ് ​അ​നു​ജ​നെ​യും,​ ​പെ​ൺ​ ​സു​ഹൃ​ത്തി​നെ​യും​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​മാ​താ​വ് ​ഷെ​മി​ ​ഗോ​കു​ലം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.​ ​ഇ​വ​രു​ടെ​ ​എ​ല്ലാം​ ​മ​ര​ണം​ ​ഉ​റ​പ്പു​ ​വ​രു​ത്തി​യ​ ​ശേ​ഷ​മാ​ണ് ​പ്ര​തി​ ​പൊ​ലീസി​ൽ​ ​കീ​ഴ​ട​ങ്ങി​യ​ത്.​ ​നാ​ട്ടി​ൽ​ ​പ്രൈ​വ​റ്റ് ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​പ്ര​തി​ ​ഇ​ട​യ്ക്ക് ​വി​ദേ​ശ​ത്ത് ​പോ​യി​രു​ന്നു.​ ​നാ​ട്ടി​ൽ​ ​എ​ത്തി​ ​മ​റ്റു​ ​ജോ​ലി​ക​ൾ​ക്ക് ​ശ്ര​മി​ച്ചി​രു​ന്ന​ ​ഇ​യാ​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​ബാ​ധ്യ​ത​ ​ഉ​ള്ള​താ​യി​ ​അ​റി​യി​ല്ല​ന്ന് ​ബ​ന്ധു​ക​ൾ​ ​പ​റ​യു​ന്നു.