തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സിറ്റിംഗ് സീറ്റുകൾ നിലനിറുത്തി ഇടത്, വലത് മുന്നണികൾ
കൊല്ലം: ജില്ലയിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണികൾ സിറ്റിംഗ് സീറ്റുകൾ നിലനിറുത്തി. തിരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ എൽ.ഡി.എഫ് നാലിലും യു.ഡി.എഫ് രണ്ടിടത്തും വിജയിച്ചു. ബി.ജെ.പി മൂന്നിടത്ത് രണ്ടാം സ്ഥാനത്ത് എത്തി.
കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി മഞ്ജുസാം 193 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മഞ്ജു സാം- 359, ബി.ജെ.പി സ്ഥാനാർത്ഥി ആർ.മീനാകുമാരി- 166, യു.ഡി.എഫ് സ്ഥാനാർത്ഥി ലിസിമോൾ- 121 എന്നിങ്ങനെയാണ് വോട്ടുനില.
അഞ്ചൽ ബ്ലോക്കിലെ അഞ്ചൽ യു.ഡി.എഫിന്റെ മുഹമ്മദ് ഷെറിൻ 877 വോട്ടിന് വിജയിച്ചു. മുഹമ്മദ് ഷെറിൻ- 3256, എൽ.ഡി.എഫിന്റെ ഗിരിജാമുരളി- 2379, ബി.ജെ.പി സ്ഥാനർത്ഥി എസ്.ഉമേഷ് ബാബു- 1958 എന്നിങ്ങനെയാണ് വോട്ട് നില. കോൺഗ്രസ് അംഗം സക്കീർ ഹുസൈന്റെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ
കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ വാർഡിൽ സി.പി.എം സ്ഥാനർത്ഥി എ. വത്സമ്മ 900 വോട്ടിന് വിജയിച്ചു. എ.വത്സമ്മ- 2461, കോൺഗ്രസിന്റെ പി.സി.ജയിംസ്- 1561, ബി.ജെ.പിയുടെ അഡ്വ. കെ.രാജൻ നായർ- 354 എന്നിങ്ങനെയാണ് വോട്ട് നില.
കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചാലുംമൂട്
എൽ.ഡി.എഫ് സ്ഥാനാർത്ഥി സുരജ ശിശുപാലൻ 595 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1106 വോട്ടുകളിൽ 779 വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. 184 വോട്ടുകൾ നേടി ബി.ജെ.പിയിലെ അജിത സുരേഷ് രണ്ടാംസ്ഥാനത്തെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് 143 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 428 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽ.ഡി.എഫിന്.
ക്ലാപ്പന പഞ്ചായത്തിൽ പ്രയാർ സൗത്ത്- ബി
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയദേവി 277 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെപി സ്ഥാനാർത്ഥി സി.വി.ശിവകുമാർ 241 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫിന് 110 വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര
യു.ഡി.എഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 24 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഷീജ ദിലീപ്- 522, സി.പി.എമ്മിന്റെ മാളു സന്തോഷ്-498, ബി.ജെ.പിയുടെ രമ്യ അഭിലാഷ്- 213.
കക്ഷിനില ഉപതിരഞ്ഞെടുപ്പിന് മുമ്പ്, ഇപ്പോൾ
എൽ.ഡി.എഫ്- 4, 4
യു.ഡി.എഫ്-3,3 ബി.ജെ.പി-0,0