ബോധവത്കരണ മാജിഷ് ഷോ ഇന്ന്

Wednesday 26 February 2025 4:44 PM IST

കൊച്ചി: പൊതുജനങ്ങളിൽ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുവാൻ മാജിക്ക് ഷോ ബോധവത്കരണവുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ഇന്ന് രാവിലെ 9.30ന് വടുതല ഡോൺ ബോസ്‌കോ സീനിയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് സോദ്ദേശ ജാലവിദ്യ ട്രിക്‌സ് ആൻഡ് ട്രൂത്ത് അവതരിപ്പിക്കും. ആർ.ബി.ഐയുടെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാണ് സംഘാടകർ. അഭ്യസ്ത വിദ്യരടക്കം സാമ്പത്തിക തട്ടിപ്പുകളിൽ ഇരകളാവുന്നകാലത്ത് സമ്പത്ത് കരുതലോടെ സൂക്ഷിക്കുവാനും ചതിക്കുഴികളിൽ വീണുപോകാതിരിക്കുവാനുമുള്ള ഓർമപ്പെടുത്തുകയാണ് ഇന്ദ്രജാലത്തിലൂടെ ലക്ഷ്യമിടുന്നത്. ആർ.ബി.ഐ, ലീഡ് ബാങ്ക്, വിവിധ ബാങ്കുകൾ എന്നീ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.