പി.ജി പ്രവേശനത്തിനുള്ള സി.യു.ഇ.ടി തീയതിയായി

Wednesday 26 February 2025 11:21 PM IST

ന്യൂഡൽഹി: രാജ്യത്തെ വിവിധ സർവകലാശാലകളിൽ ബിരുദാനന്തര കോഴ്സുകളിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) തീയതി പ്രഖ്യാപിച്ചു. മാർച്ച് 13നും ഏപ്രിൽ ഒന്നിനും ഇടയിൽ 90 മിനിറ്റ് വീതമുള്ള 43 ഷിഫ്റ്റുകളിലായാണ് കമ്പ്യൂട്ടർ അധിഷ്‌‌ടിത പരീക്ഷ. അപേക്ഷകർക്ക് exams.nta.ac.in/CUET-PG/ എന്ന വെബ‌്‌സൈറ്റിൽ പരിശോധിക്കാം. പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട സിറ്റി ഇന്റിമേഷൻ സ്ലിപ്പ് nta.ac.in, exams.nta.ac.in/CUET-PG വെബ്‌സൈറ്റുകളിൽ പരീക്ഷാ തീയതിക്ക് ഏകദേശം 10 ദിവസം മുമ്പ് ലഭ്യമാകും.