ശിവരാത്രി: ശിവഗിരിയിൽ ഭക്തജനത്തിരക്ക്
Wednesday 26 February 2025 11:25 PM IST
ശിവഗിരി: ശിവരാത്രി ദിനമായ ഇന്നലെ ശിവഗിരിയിൽ വൻ ഭക്തജനത്തിരക്ക്. ഗുരുധർമ്മ പ്രചാരണ സഭയുടെ അരുവിപ്പുറത്തേക്കുള്ള ശൈവ സങ്കേത യാത്രയിൽ പങ്കെടുക്കുന്നതിന് ഉൾപ്പെടെ ഒട്ടേറെ പേർ തലേദിവസം ശിവഗിരിയിൽ എത്തിച്ചേർന്നു. അരുവിപ്പുറത്തേക്ക് ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടവരുടെ വലിയൊരു സംഘവും പുലർച്ചെ മുതലുണ്ടായിരുന്നു. ശാരദാ മഠത്തിലും വൈദിക മഠത്തിലും റിക്ഷാ മണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധി മണ്ഡപത്തിലും മഹാസമാധി സന്നിധിയിലും ദർശനവും പ്രാർത്ഥനയും നടത്തിയ ശേഷമായിരുന്നു അരുവിപ്പുറത്തേക്കുള്ള തുടർയാത്ര.