കൊച്ചി റോഡിലാകെ  മുളക് പൊടി; വലഞ്ഞ് യാത്രക്കാർ

Thursday 27 February 2025 11:17 AM IST

കൊച്ചി: കളമശ്ശേരി റോഡിലാകെ മുളക് പൊടി. മുളക് പൊടി അന്തരീക്ഷത്തിൽ പടർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ഫയർ ഫോഴ്സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. ഇതുവഴിപോയ ഗുഡ്‌സ് വാഹനത്തിൽ നിന്ന് മുളകുപൊടിയുടെ കവറുകൾ റോഡിൽ വീണ് പൊട്ടുകയും കാറ്റിൽ പ്രദേശത്താകെ വ്യാപിക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്.

തിരക്കേറിയ സമത്തായിരുന്നു സംഭവം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലഞ്ഞത്. കണ്ണിൽ മുളകുപൊടി വീണ് അസഹനീയമായ എരിച്ചിലായിരുന്നു. മുഖവും കണ്ണും കഴുകിയിട്ടും എരിച്ചിൽ മാറിയില്ല. അപകടം പറ്റാതെ തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ബസ്, കാർ യാത്രക്കാരെയും മുളകുപൊടി വലച്ചു.