ലൈബ്രറി കൗൺസിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

Friday 28 February 2025 12:56 AM IST
നവീകരിച്ച താലൂക്ക് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ നിർവ്വഹിക്കുന്നു.

സുൽത്താൻ ബത്തേരി: നവീകരിച്ച സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചുങ്കം നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ സുധീർ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ സത്താർ പ്രസിഡന്റ് പി. വാസു, ടി എൻ നളരാജൻ, കെ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി ഓഫീസർ മുസ്തഫക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. അവാർഡ് ജേതാക്കളായ വായനശാലകളെ ആദരിക്കൽ, താലൂക്ക് തല വായനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടത്തി.