ആശാപ്രവർത്തകരുടെ സമരം നേരിടാൻ നീക്കം,​ പുതിയ വോളണ്ടിയർമാ‌ർക്ക് പരിശീലനം നൽകാൻ മാർ‌ഗനിർദ്ദേശം പുറത്തിറക്കി

Friday 28 February 2025 11:04 PM IST

തിരുവനന്തപുരം: ആശാ പ്രവർ‌ത്തകർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്നതിനിടെ പുതിയ നീക്കവുമായി നാഷണൽ ഹെൽത്ത് മിഷൻ. പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകാനായി എൻ.എച്ച്. എം മാർഗനിർദ്ദേശം പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക ക്യാമ്പുകൾ നടത്തി വോളണ്ടിയർമാരെ കണ്ടെത്താനാണ് തീരുമാനം. ഇതിനായി എൻ.എച്ച്.എം 11.70 ലക്ഷം രൂപ വകയിരുത്തി. എല്ലാ ജില്ലകളിലും രണ്ടുദിവസം വീതം പുതിയ വോളണ്ടിയർമാർക്ക് പരിശീലനം നൽകും. ആശാ പ്രവർത്തകർ സമരം തുടർന്നാൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം എൻ.എച്ച്. എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു.

അതേസമയം ​ സ​മ​രം​ ​ചെ​യ്യു​ന്ന​തു​ ​കൊ​ണ്ട് ​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​ർ​ ​സ​ർ​ക്കാ​രി​ന്റെ​യോ​ ​പാ​ർ​ട്ടി​യു​ടെ​യോ​ ​ശ​ത്രു​ക്ക​ളാ​വി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ. പറഞ്ഞു. ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​തെ​റ്റാ​യ​ ​നി​ല​പാ​ടാ​ണ് ​ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​പ്ര​തി​സ​ന്ധി​ക്ക് ​കാ​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ ​സി.​ഐ.​ടി.​യു​ ​നേ​തൃ​ത്വ​ത്തി​ലാ​ണു​ ​സ​മ​രം​ ​ആ​ദ്യം​ ​ആ​രം​ഭി​ച്ച​ത്.​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​എ​തി​രാ​യ​ ​ടീ​മാ​ണ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​ന്നി​ൽ​ ​ഈ​ ​സ​മ​ര​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.​ ​ഈ​ ​ടീ​മി​ൽ​ ​എ​സ്.​യു.​സി.​ഐ​യും​ ​എ​സ്.​ഡി.​പി.​ഐ​യും​ ​ജ​മാ​അ​ത്ത് ​ഇ​സ്ലാ​മി​യു​മു​ണ്ട്.​ ​സ​മ​ര​വും​ ​സ​മ​ര​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​വ​രും​ ​ത​മ്മി​ൽ​ ​വ​ലി​യ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​ർ​ക്കു​ ​ന​ൽ​കാ​ൻ​ 100​ ​കോ​ടി​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​കു​ടി​ശി​ക​ ​നി​ല​നി​ൽ​ക്കു​ന്നു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​എ​ല്ലാ​ ​കു​ടി​ശി​ക​ക​ളും​ ​ന​ൽ​കി.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​റി​ന്റെ​ ​കാ​ല​ത്ത് ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​കേ​വ​ലം​ 100​ ​രൂ​പ​യാ​ണ്.​ ​ഇ​ട​തു​സ​ർ​ക്കാ​ർ​ ​വ​ന്ന​തി​നു​ ​ശേ​ഷം​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​മാ​റ്റം​ ​വ​ന്നു.​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​ണം​ ​എ​ന്ന​തു​ ​ത​ന്നെ​യാ​ണ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​യും​ ​നി​ല​പാ​ട്.​ ​ച​ർ​ച്ച​യ്ക്ക് ​ഇ​വി​ടെ​ ​ആ​രും​ ​എ​തി​ര​ല്ല.​ ​വേ​ണ്ട​ ​സ​മ​യ​ത്ത് ​ചെ​യ്യും.

ആ​ശാ​ ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​സ​മ​ര​സ​മി​തി​ ​നേ​താ​വി​നെ​തി​രെ​ ​സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​ബി.​ഹ​ർ​ഷ​കു​മാ​ർ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശം​ ​എം.​വി.​ഗോ​വി​ന്ദ​ൻ ത​ള്ളി​ ​.​ ​സ​മ​ര​സ​മി​തി​ ​നേ​താ​വ് ​എ​സ്.​മി​നി​ ​സാം​ക്ര​മി​ക​ ​രോ​ഗം​ ​പ​ര​ത്തു​ന്ന​ ​കീ​ട​മാ​ണെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ഷ​കു​മാ​റി​ന്റെ​ ​പ​രാ​മ​ർ​ശം.​ ​വി​മ​ർ​ശി​ക്കു​ന്ന​തി​ൽ​ ​തെ​റ്രി​ല്ല.​അ​തി​ന് ​മോ​ശം​ ​പ​ദ​പ്ര​യോ​ഗം​ ​ന​ട​ത്തേ​ണ്ട​തി​ല്ല.​ ​ന​ല്ല​ ​പ​ദ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.