ശിവഗിരിയിൽ വിദ്യാർത്ഥികളുടെ നിറസാന്നിധ്യം

Saturday 01 March 2025 12:00 AM IST

ശിവഗിരി: പരീക്ഷാകാലമായതോടെ വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം ശിവഗിരിയിൽ വിദ്യാദേവത ശാരദാദേവിയുടെ സന്നിധിയിൽ എത്തി അനുഗ്രഹം തേടുന്നു. അറിവിന്റെ ദേവതയായി ഗുരുദേവൻ പ്രതിഷ്ഠിച്ച ശാരദാദേവിയെ വന്ദിച്ച് പ്രസാദമായി ലഭിക്കുന്ന പൂജിച്ച പേനയും സ്വീകരിച്ചാണ് മടങ്ങുന്നത്. എസ്.എൻ.ഡി.പി. ശാഖ യോഗങ്ങളിൽ നിന്നും കുടുംബ യൂണിറ്റുകളിൽ നിന്നും ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റുകളിൽ നിന്നും സ്കൂളുകളിൽ നിന്ന് അദ്ധ്യാപകർക്കൊപ്പവും വിദ്യാർത്ഥികൾ എത്തുന്നുണ്ട്.