ഇനി വ്രതശുദ്ധിയുടെ നാളുകൾ;​ മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

Saturday 01 March 2025 7:10 PM IST

കോഴിക്കോട് : മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതം ആരംഭിക്കും. മാ​സ​പ്പി​റ​വി​ ​ദൃ​ശ്യ​മാ​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ നാളെ ​റം​സാ​ൻ​ ​ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​മ​ല​പ്പു​റം​ ​പൊ​ന്നാ​നി​യി​ലും​ ​കോ​ഴി​ക്കോ​ട് ​വെ​ള്ള​യി​ലും​ ​ക​ട​ലു​ണ്ടി​യി​ലും​ ​മാ​സ​പ്പി​റ​വി​ ​ദൃ​ശ്യ​മാ​യ​താ​യി​ ​വി​വി​ധ​ ​ഖാ​സി​മാ​ർ​ ​അ​റി​യി​ച്ചു.

മാ​സ​പ്പി​റ​വി​ ​ദൃ​ശ്യ​മാ​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ നാളെ റം​സാ​ൻ​ ​ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ​സ​മ​സ്ത​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്രൊ​ഫ.​കെ.​ ​ആ​ലി​ക്കു​ട്ടി​ ​മു​സ്ലി​യാ​ർ,​ ​നാ​സ​ർ​ ​ഹ​യ്യ് ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​അ​ബ്ദു​ൽ​ ​ഗ​ഫാ​ർ​ ​ദാ​രി​മി,​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​ത​ങ്ങ​ൾ​ ​ജ​മ​ലു​ല്ലൈ​ലി,​ ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്ലി​യാ​ർ​ക്കു​ ​വേ​ണ്ടി​ ​അ​ഡ്വ.​ഹു​സൈ​ൻ​ ​സ​ഖാ​ഫി​ ​ചു​ള്ളി​ക്കോ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ള​യം​ ​ഇ​മാം​ ​ഡോ.​വി​പി​ ​സു​ഹൈ​ബ് ​മൗ​ല​വി,​ ​കേ​ര​ള​ ​ഹി​ലാ​ൽ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എം​ ​മു​ഹ​മ്മ​ദ് ​മ​ദ​നി,​ ​വി​സ്ഡം​ ​ഹി​ലാ​ൽ​ ​വിം​ഗ് ​ചെ​യ​ർ​മാ​ൻ​ ​അ​ബൂ​ബ​ക്ക​ർ​ ​സ​ല​ഫി,​ ​കേ​ര​ള​ ​മു​സ്ലിം​ ​ജ​മാ​അ​ത്ത് ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ക​ട​യ്ക്ക​ൽ​ ​അ​ബ്ദു​ൽ​ ​അ​സീ​സ് ​മൗ​ല​വി,​ ​ദ​ക്ഷി​ണ​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​തൊ​ടി​യൂ​ർ​ ​മു​ഹ​മ്മ​ദ് ​കു​ഞ്ഞ് ​മൗ​ല​വി​ ​എ​ന്നി​വ​രും​ ​അ​റി​യി​ച്ചു.

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതം ആരംഭിച്ചിരുന്നു. ഈ വർഷം ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് വ്രതാനുഷ്ഠാനം ആരംഭിച്ചത്. ഉത്തരേന്ത്യയിലും നാളെയാണ് റംസാൻ ഒന്ന്.