ഉല്ലാസയാത്ര സംഘടപ്പിച്ചു

Sunday 02 March 2025 12:07 AM IST
ചോറോട് പഞ്ചായത്ത് ഭിന്നശേഷി ക്കാർക്കൊപ്പം വിനോദത്തിൽ

വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് ബഡ്സ്സ്പെഷൽ സ്കൂൾ കുട്ടികൾക്കൊപ്പം പഞ്ചായത്ത് ഉല്ലാസയാത്ര സംഘടപ്പിച്ചു. വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. വളയം മണിമല ആക്ടീവ് പ്ലാനെറ്റിൽ എത്തിയ കുട്ടികൾക്ക് നവ്യാനുഭവമായി. വിവിധ കളികൾ,​ ഡി.ജെ , മാജിക്ക് ഷോ, ട്രെയിൻ യാത്ര, തൊട്ടിൽ മ്യൂസിക് ചെയർ, ഡാൻസ്, പാട്ടുകൾ, ഊഞ്ഞാൽ ആടൽ എന്നിങ്ങനെ വിവിധ പരിപാടികളുണ്ടായിരുന്നു. 25 ഓളം കുട്ടികളും രക്ഷിതാക്കളും അടങ്ങിയ സംഘത്തിന് പ്രസാദ് വിലങ്ങിൽ, മനീഷ് കുമാർ ടി.പി, ജിഷ പനങ്ങാട്ട്, പ്രിയങ്ക സി.പി,പുഷ്പ മഠത്തിൽ, സജിതകുമാരി, ബിന്ദു ടി.പ്രേമ

കെ.എം, കെ. അനിത, ബിനോയ് ചോറോട്, രജീഷ് കുമാർ, രജീഷ് കെ. നേതൃത്വം നൽകി.