വിറങ്ങലിച്ച് കേരളം; 15കാരന്റെ ജീവനെടുത്ത് സഹപാഠികൾ,​ ഷഹബാസിന് കണ്ണീർ പ്രണാമം

Sunday 02 March 2025 4:24 AM IST

 പ്രതികൾ പത്താം ക്ളാസുകാരായ അഞ്ചുപേർ

 ഇവർ ഒബ്‌സർവേഷൻ ഹോമിൽ,​ പരീക്ഷയെഴുതാം

കോഴിക്കോട്: കൊന്നു കലി തീർക്കേണ്ടവനോ സഹപാഠി? നമ്മുടെ കുട്ടികൾ എങ്ങോട്ട്...?​ കോട്ടയം നഴ്സിംഗ് കോളേജിലെ പൈശാചിക പീഡനമുറയുടെ ഞെട്ടൽ മാറുംമുമ്പേ പത്താം ക്ളാസുകാരൻ ഷഹബാസിന്റെ ജീവനെടുത്ത് സമപ്രായക്കാരുടെ മൃഗീയത. സിദ്ധാർത്ഥിന്റെ കൊല മുതൽ ഇങ്ങോട്ട് എത്രയെത്ര സംഭവങ്ങൾ. ഭീതിയിലാണ് നാട്.​

കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും. കൂട്ടംചേർന്നു കൊന്നാൽ കേസില്ല. ഇങ്ങനെ ഫോൺ സന്ദേശമയച്ച് തല്ലിക്കൊല്ലുന്ന മാനസികാവസ്ഥയിൽ കേവലം 15 വയസുകാർ എത്തിനിൽക്കുന്നു. നഞ്ചക്കടക്കം ആയുധങ്ങളെടുത്താണ് സഹപാഠിയെ കൊന്നുതള്ളിയത്.

സംഭവത്തിൽ പ്രതികളായ താമരശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ച് വിദ്യാർത്ഥികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പോകെ ഹാജരാക്കി. ഇവരെ വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. അഞ്ചുപേർക്കും നാളെ തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അനുവാദമുണ്ട്. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇവരെപ്പോലെ,​ നാളെ പത്താം ക്ളാസ് പരീക്ഷ എഴുതേണ്ടവനായിരുന്നു ഷഹബാസും. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് (15)​ ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെയും റംസീനയുടെയും മൂത്ത മകനാണ് താമരശ്ശേരി എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് പത്താംക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മൂന്നു മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചത്. കെടവൂർ മദ്രസയിൽ പൊതുദർശനത്തിനു ശേഷം കെടവൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം. ആയിരങ്ങളാണ് ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സഹപാഠിയെ ഒരുനോക്ക് കാണാനെത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും ബന്ധുക്കളുമെല്ലാം വിങ്ങിപ്പൊട്ടുന്ന കാഴ്ചയായിരുന്നു മദ്രസയിലും വീട്ടിലും കബർസ്ഥാനിലും.

സഹോദരങ്ങൾ: മുഹമ്മദ് ഷമ്മാസ് (രണ്ടാംക്‌ളാസ്),മുഹമ്മദ് അയാൻ(യു.കെ.ജി), മുഹമദ് യമിൻ(ഒന്നരവയസ്).

തലയോട്ടി തകർന്നു

കൊല്ലപ്പെട്ട ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. തലച്ചോറിൽ രക്തസ്രാവമുണ്ടായി. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

അടികൊണ്ടത് മറച്ചുവച്ചു

താമരശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തെ ട്രിസ് ട്യൂഷൻ സെന്ററിലെ സെന്റ് ഓഫ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഷഹബാസ് പഠിക്കുന്ന എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെയും കുട്ടികളാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചയിലെ ഏറ്റുമുട്ടൽ. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയല്ലാത്ത ഷഹബാസിനെ കൂട്ടുകാരൻ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. അടിയേറ്റ വിവരം ഷഹബാസ് വീട്ടിൽ പറഞ്ഞില്ല. പിന്നീട് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൊ​ല്ലു​മെ​ന്നു​ ​പ​റ​ഞ്ഞാൽ കൊ​ന്നി​രി​ക്കും

തെ​ളി​വാ​യി​ ​ചാ​റ്റ് ഗൂ​ഢാ​ലോ​ച​ന​യും​ ​പ്ര​തി​കാ​ര​ ​മ​ന​സ്സും​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ​പ്ര​തി​ക​ളു​ടെ​ ​വാ​ട്സ്ആ​പ്പ്,​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​ചാ​റ്റു​ക​ൾ.​ ​ട്യൂ​ഷ​ൻ​ ​സെ​ന്റ​റി​ലെ​ ​സം​ഭ​വ​ശേ​ഷം​ ​വ്യ​ക്ത​മാ​യ​ ​ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ​കു​ട്ടി​ക​ൾ​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ച്ച​ത്.​ ​ത​ല്ലു​ണ്ടാ​ക്കാ​ൻ​ ​താ​മ​ര​ശ്ശേ​രി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്തേ​ക്ക് ​കു​ട്ടി​ക​ളെ​ ​വി​ളി​ച്ചു​വ​രു​ത്തി.​ ​കൊ​ല​വി​ളി​ ​ന​ട​ത്തി. ​ ​ഷ​ഹ​ബാ​സി​നെ​ ​കൊ​ല്ലു​മെ​ന്ന് ​ഞാ​ൻ​ ​പ​റ​ഞ്ഞ​താ​ ​കൊ​ന്നി​രി​ക്കും,​ ​അ​വ​ന്റെ​ ​ക​ണ്ണൊ​ന്ന് ​പോ​യി​നോ​ക്ക്,​ ​ക​ണ്ണൊ​ന്നും​ ​ഇ​ല്ല.​ ​കൂ​ട്ട​ത്ത​ല്ലി​ൽ​ ​ഒ​രു​ത്ത​ൻ​ ​മ​രി​ച്ചാ​ലും​ ​ഒ​രു​ ​വി​ഷ​യ​വു​മി​ല്ല,​ ​കേ​സെ​ടു​ക്കി​ല്ല.​ ​എ​ടു​ത്താ​ലും​ ​ത​ള്ളി​പ്പോ​കും​ ​-​ ​മ​ർ​ദ്ദ​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​വ​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ​ ​പ്ര​തി​ക​ര​ണ​മാ​ണി​ത്

​ ​എ​ല്ലാ​വ​രും​ ​വേ​ഗം​ ​വ​ര​ണം,​ ​ആ​ണു​ങ്ങ​ൾ​ ​ആ​രെ​ങ്കി​ലും​ ​ഗ്രൂ​പ്പി​ലു​ണ്ടെ​ങ്കി​ൽ​ ​വേ​ഗം​ ​വാ,​ ​വ​ണ്ടി​യി​ൽ​ ​വ​ച്ച് ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​ബ​സ് ​ഇ​റ​ങ്ങു​മ്പോ​ ​പി​ടി​ക്കാം​ ​-​ ​പ​ര​മാ​വ​ധി​ ​കു​ട്ടി​ക​ളെ​ ​എ​ത്തി​ക്കാ​നി​ട്ട​ ​സ​ന്ദേ​ശം​ ​ഇ​ങ്ങ​നെ

​ ​നി​ന്നോ​ട് ​മു​ന്നേ​ ​പ​റ​ഞ്ഞ​ത​ല്ലേ​ ​പ്ര​ശ്ന​ത്തി​ന് ​നി​ൽ​ക്ക​ണ്ടെ​ന്ന്,​ ​എ​ന്നി​ട്ടും​ ​വ​ന്ന് ​പ്ര​ശ്ന​മു​ണ്ടാ​ക്കി,​ ​അ​തു​കൊ​ണ്ടാ​ണ് ​ഇ​തെ​ല്ലാം​ ​സം​ഭ​വി​ച്ച​ത് ​-​ ​മ​ർ​ദ്ദ​ന​ശേ​ഷം​ ​കൂ​ട്ട​ത്തി​ലൊ​രാ​ൾ​ ​ഷ​ഹ​ബാ​സി​ന് ​അ​യ​ച്ച​ ​സ​ന്ദേ​ശം