ഓസ്‌ട്രേലിയൻ അവാർഡ് സ്‌കോളർഷിപ്പ്

Sunday 02 March 2025 12:00 AM IST

ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളിലെ ഉപരിപഠനത്തിനുള്ള ഓസ്‌ട്രേലിയൻ അവാർഡ് സ്‌കോളർഷിപ്പിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഒഫ് ട്രേഡ് നൽകുന്ന സ്‌കോളർഷിപ്പ് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ്. കോഴ്സ് തുടങ്ങി പൂർത്തിയാകുന്നതുവരെയുള്ള ട്യൂഷൻ ഫീസ്, ജീവിതചെലവ് എന്നിവ പൂർണമായി സ്‌കോളർഷിപ്പിലൂടെ ലഭിക്കും. യൂണിവേഴ്‌സിറ്റി ഒഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി, ഓക്ക്‌ലാൻഡ് യൂണിവേഴ്‌സിറ്റി എന്നിവയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച തെളിവുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയയ്ക്കണം.

നെതർലാൻഡ്സിൽ ഉപരിപഠനത്തിന് സാധ്യത

നിരവധി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി നെതർലൻഡ്‌സ് തിരഞ്ഞെടുക്കുന്നുണ്ട്. അമേരിക്ക, യു.കെ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവാണിവിടെ. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ആദ്യ 250-ൽ 13 സർവകലാശാലകൾ നെതർലാൻഡിൽ നിന്നുള്ളവയാണ്. നിരവധി സ്വകാര്യ സർവകലാശാലകളുമുണ്ട്. അടുത്ത അക്കാഡമിക് വർഷത്തിൽ ആരംഭിക്കുന്ന കോഴ്‌സുകളുടെ അഡ്മിഷൻ ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. പ്രതിവർഷം 9000 മുതൽ 15,000 യൂറോ വരെ ഫീസിനത്തിൽ നൽകേണ്ടിവരും.

ജർമ്മനിയിലെ ജൂലിച് റിസർച്ച് സെന്റർ ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പഠനത്തോടൊപ്പം സ്‌കോളർഷിപ്പും/ പാർടൈം തൊഴിലും ലഭിക്കും. അഡ്മിഷന് ജർമൻ ഭാഷ പഠിച്ചിരിക്കണം

ന്യൂ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഡി​ജി​റ്റ​ൽ​ ​ജേ​ണ​ലി​സം ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

കൊ​ച്ചി​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ന്യൂ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഡി​ജി​റ്റ​ൽ​ ​ജേ​ണ​ലി​സം​ ​ആ​റ് ​മാ​സ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ലേ​ക്ക് ​(​ഈ​വ​നിം​ഗ് ​ബാ​ച്ച് ​)​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കൊ​ച്ചി,​ ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​വൈ​കി​ട്ട് ​ആ​റു​മു​ത​ൽ​ ​എ​ട്ടു​വ​രെ​യാ​ണ് ​ക്ലാ​സ്.​ ​ഓ​ൺ​ലൈ​നി​ലും​ ​ഓ​ഫ്‌​ലൈ​നി​ലും​ ​ക്ലാ​സു​ണ്ട്.​ 35,000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​ഡി​ഗ്രി​യാ​ണ് ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത.​ ​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​മോ​ജോ,​ ​വെ​ബ് ​ജേ​ണ​ലി​സം,​ ​ഓ​ൺ​ലൈ​ൻ​ ​റൈ​റ്റിം​ഗ് ​ടെ​ക്‌​നി​ക്‌​സ്,​ ​ഫോ​ട്ടോ​ ​ജേ​ണ​ലി​സം,​ ​വീ​ഡി​യോ​ ​പ്രാ​ക്ടീ​സ് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ​w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​r​g​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:​ 0484​ 2422275,​ 9388959192,​ 9447225524,​ 0471​ 2726275.​ ​അ​വ​സാ​ന​തീ​യ​തി​ ​മാ​ർ​ച്ച് ​ഏ​ഴ്.

പി.​ജി.​മെ​ഡി​ക്ക​ൽ​:​ ​വീ​ണ്ടും​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​നീ​റ്റ് ​പി.​ജി​ ​യോ​ഗ്യ​താ​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​ഇ​ള​വ് ​വ​രു​ത്തി​യ​തി​നാ​ൽ​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​വീ​ണ്ടും​ ​അ​പേ​ക്ഷി​ക്കാം.​ ​നാ​ലി​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​യാ​ണ് ​അ​പേ​ക്ഷി​ക്കാ​നാ​വു​ക.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300,​ 2332120,​ 2338487

കു​സാ​റ്റി​ൽ​ ​ഗ്രാ​ജ്വേ​റ്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ്

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ക്വാ​ട്ടി​ക് ​ആ​നി​മ​ൽ​ ​ഹെ​ൽ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​വ​കു​പ്പ് ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്യു​ന്ന​ ​എം.​ടെ​ക് ​മ​റൈ​ൻ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള​ള​ ​ഗ്രാ​ജ്വേ​റ്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു. നാ​ല് ​സെ​മ​സ്റ്റ​റു​ക​ളാ​യാ​ണ് ​കോ​ഴ്‌​സ്.​ ​ഓ​ൺ​ലെ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​:​ ​ഫോ​ൺ​​​:​ 9846047433,​ ​ഇ​-​മെ​യി​ൽ​:​ ​v​a​l​s​a​m​m​a​@​c​u​s​a​t.​a​c.​i​n,​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​n​c​a​a​h.​a​c.​in