കാക്കൂർ കാളവയലിന് ഇന്ന് തുടക്കം
തിരുമാറാടി: ദക്ഷിണേന്ത്യയിലെ പൗരാണിക കാർഷികമേളയായ കാക്കൂർ കാളവയൽ ഇന്നു മുതൽ മാർച്ച് 9 വരെ നടക്കും. 135-ാമത് മേള ഇന്ന് രാവിലെ 9.30 ന് തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് പതാക ഉയർത്തും. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3.30ന് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി.ബി. രതീഷ് നിർവഹിക്കും. സംഘാടകസമിതി ട്രഷറർ അഡ്വക്കേറ്റ് സിനു എം. ജോർജ് അദ്ധ്യക്ഷത വഹിക്കും. സിനിമാ താരം സാജൻ പള്ളുരുത്തി മുഖ്യാതിഥിയാകും. പുഷ്പഫല പ്രദർശനമേള, മഡ് ഫുട്ബാൾ തുടങ്ങിയവ നടക്കുമെന്ന് പത്രസമ്മേളനത്തിൽ സന്ധ്യമോൾ പ്രകാശ് എം.കെ. ശശി, കെ.കെ. രാജ്കുമാർ, സിനു എം. ജോർജ്, അനിൽ ചെറിയാൻ തുടങ്ങിയവർ അറിയിച്ചു.