സഹയാത്രികർക്ക് സ്നേഹപൂർവം

Monday 03 March 2025 12:47 AM IST

കോഴഞ്ചേരി : കോയിപ്രം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പ്രൈമറിതല സാന്ത്വന പരിചരണ രോഗികളുടെ സംഗമം - സഹയാത്രികർക്ക് സ്നേഹ പൂർവ്വം 2025 ന്റെ ഉദ്ഘാടനം കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത.പി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ പി.എം അദ്ധ്യക്ഷയായിരുന്നു. ജിജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഡോ.അനിതകുമാരി.എൽ സന്ദേശം നൽകി. അജിത.കെ.കെ, ജോൺസൺ തോമസ്, ബിജു വർക്കി, ഉണ്ണിക്യഷ്ണൻ.പി, ഓമനക്കുട്ടൻ നായർ, ആൻ മണിയാറ്റ്, സിന്ധു ലക്ഷ്മി, ആശ സി.ജി, മറിയാമ്മ ജ്യോതി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.ശ്യാം കുമാർ , ഡോ.രജനി കൃഷ്ണൻനായർ, ഡോ.ബിബിൻ സാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ദേവകുമാർ.ബി, കമ്മ്യൂണിറ്റി നേഴ്സ് ശാലിനി എന്നിവർ പ്രസംഗിച്ചു. അജയകുമാർ വലൂഴത്തിൽ, ചന്ദ്രിക മുരളി , പ്രസന്നകുമാർ , ജിജു സാമുവേൽ എന്നിവരെ ആദരിച്ചു.